Posted On
date_range Updated On
date_range കുമളിയിൽ ഏഴ് പേർക്ക് തെരുവുനായുടെ കടിയേറ്റു
കുമളി: കുമളിയിൽ തെരുവുനായുടെ ആക്രമണത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. വലിയകണ്ടം, രണ്ടാം മൈൽ, ഒന്നാം മൈൽ പ്രദേശങ്ങളിലാണ് ആക്രമണമുണ്ടായത്.
റോസാപ്പൂക്കണ്ടം സ്വദേശി പൊന്നിത്തായ് (60), അസം സ്വദേശി ഫൈജുൽ ഇസ്ലാം (35), വലിയകണ്ടം സ്വദേശി മൂർത്തി (70), അമരാവതി സ്വദേശികളായ മോളമ്മ (56), രാജേന്ദ്രലാൽ ദത്ത് (65) എന്നിവർക്കും മറ്റ് രണ്ട് പേർക്കുമാണ് കടിയേറ്റത്.
ഒരേ നായ് തന്നെയാണ് എല്ലാവരെയും കടിച്ചതെന്നാണ് കരുതുന്നത്. കടിയേറ്റവർ ആദ്യം കുമളി സർക്കാർ ആശുപത്രിയിലെത്തിയെങ്കിലും വാക്സിൻ ഇല്ലാത്തതിനാൽ കട്ടപ്പനയിലെ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.