Posted On
date_range Updated On
date_range തൃശൂർ കൊരട്ടിയിൽ ചുഴലിക്കാറ്റ്; 15ഓളം വീടുകൾ തകർന്നു, കാറ്റിൽ ലോറി മറിഞ്ഞു
ചാലക്കുടി: ചാലക്കുടിക്കടുത്ത് കൊരട്ടിയിൽ ചുഴലിക്കാറ്റിൽ വൻ നാശം. 15ഓളം വീടുകൾ തകർന്നു. ചിറങ്ങര ദേശീയപാതയോരത്ത് നിർത്തിയിട്ട കണ്ടെയ്നർ ലോറി കാറ്റിൽ മറിഞ്ഞു. നിരവധി മരങ്ങൾ കാറ്റത്ത് ഒടിഞ്ഞു വീഴുകയും കടപുഴകുകയും ചെയ്തു. ഏറെ കൃഷി നാശവുമുണ്ടായി. ഞായറാഴ്ച രാത്രി 11.30നും തിങ്കളാഴ്ച പുലർച്ചെ ഒന്നിനുമാണ് കാറ്റ് ആഞ്ഞടിച്ചത്.
വീടുകളുടെ മേൽക്കൂരകൾ കാറ്റിൽ പറന്നു. കൊരട്ടി പഞ്ചായത്തിന്‍റെ തെക്കൻ ഭാഗത്താണ് നാശനഷ്ടങ്ങൾ കൂടുതലുണ്ടായത്. മൂടപ്പുഴ, ചിറങ്ങര, പൊങ്ങം, മംഗലശ്ശേരി, വെസ്റ്റ് കൊരട്ടി, വാപ്പറമ്പ് തുടങ്ങിയ ഭാഗങ്ങളിൽ ആഞ്ഞുവീശിയ കാറ്റ് ജനങ്ങളെ ഭീതിയിലാഴ്ത്തി. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.