വാടാനപ്പള്ളി: തൃശൂർ വലപ്പാട് മുരിയാംതോടിൽ കെ.എസ്.ആർ.ടി.സി.ബസിന് നേരെ ഹർത്താൽ അനുകൂലികളുടെ കല്ലേറ്. കല്ലേറിൽ ബസിെൻറ മുൻവശത്തെ ചില്ല് തകർന്ന് ഡ്രൈവർക്ക് പരിക്കേറ്റു. പറവൂർ സ്വദേശി പുതിയാലത്ത് പുരുഷോത്തമെൻറ മകൻ മനോജിനാണ് (49) പരിക്കേറ്റത്. കൈക്കും ദേഹത്തുമാണ് പരിക്ക്. ഇയാളെ വലപ്പാട് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ 5.20ന് ബൈക്കിൽ എത്തിയവരാണ് ബസിന് നേരെ കല്ലെറിഞ്ഞത്. ബസ് ഗുരുവായൂരിൽ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നു. ബസിെൻറ ആദ്യ ട്രിപ്പായിരുന്നു. കൊല്ലം ശാസ്താംകോട്ടയിലും ബസിനു നേരെ കല്ലേറുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.