മുണ്ടക്കയം ഈസ്റ്റ്: മോഷ്ടിച്ച ജീപ്പുമായി കടക്കുന്നതിനിടെ ഇന്ധനം തീർന്ന് മോഷ്ടാവ് പിടിയിലായി. ചേർത്തലയിൽനിന്ന് മോഷ്ടിച്ചുകടന്ന ജീപ്പുമായിവന്ന് പാതിവഴിയിൽ ഇന്ധനം തീർന്നതോടെയാണ് നാലംഗ സംഘത്തിലെ ഒരാൾ പിടിയിലായത്. പെരുവന്താനം മുറിഞ്ഞപുഴയിൽ ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം.
ചേർത്തലയിൽനിന്ന് ജീപ്പ് മോഷണംപോയത് പൊലീസ് അന്വേഷിച്ചുവരുകയായിരുന്നു. അവിടെനിന്ന് ലഭിച്ച വിവരത്തെ തുടർന്ന് പെരുവന്താനം പൊലീസും തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടെ എസ്.ഐ ഹരിദാസിെൻറ നേതൃത്വത്തിൽ പൊലീസ് ദേശീയപാതയിൽ പട്രോളിങ്ങിനിടെ ഇന്ധനം തീർന്ന ജീപ്പ് കണ്ടെത്തി. വിവരം അന്വേഷിക്കുന്നതിനിടെ നാലംഗ സംഘത്തിലെ മൂന്നുപേർ ഓടിരക്ഷപ്പെട്ടു.
ചെങ്ങന്നൂർ, കൊഴുവല്ലൂർ, അമ്പലം ഭാഗം, തല കുളങ്ങി കിഴക്കേതിൽ സുരേഷ് സുരേന്ദ്ര (മക്കു-24) നെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി. മറ്റു മൂന്നുപേർക്കായി തിരച്ചിൽ ശക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.