Posted On
date_range Updated On
date_range കിടക്കയിൽ മൂത്രമൊഴിച്ച കുഞ്ഞിന്റെ സ്വകാര്യഭാഗത്ത് പൊള്ളലേൽപിച്ച രണ്ടാനമ്മ അറസ്റ്റിൽ
പാലക്കാട്: കിടക്കയിൽ മൂത്രമൊഴിച്ചതിന്റെ പേരിൽ പിഞ്ചുകുഞ്ഞിനോട് രണ്ടാനമ്മയുടെ ക്രൂരത. അഞ്ചുവയസുകാരിയുടെ സ്വകാര്യഭാഗത്ത് ചട്ടുകം ചൂടാക്കി പൊള്ളലേൽപ്പിച്ചു. സംഭവത്തിൽ രണ്ടാനമ്മ ബിഹാർ സ്വദേശി നൂർ നാസറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കഞ്ചിക്കോട് കിഴക്കേമുറയിൽ ജനുവരി രണ്ടിനായിരുന്നു സംഭവം. അംഗനവാടിയിൽ എത്തിയ കുട്ടി ഇരിക്കാൻ പ്രയാസപ്പെടുന്നത് ടീച്ചറുടെ ശ്രദ്ധയിൽപെടുകയായിരുന്നു. ഇതേതുടർന്ന് വിവരമന്വേഷിച്ചപ്പോഴാണ് സ്വകാര്യഭാഗത്ത് പൊള്ളലേറ്റത് ശ്രദ്ധയിൽപെട്ടത്. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. അറസ്റ്റിലായ രണ്ടാനമ്മയെ കോടതി റിമാൻഡ് ചെയ്തു. ഇവർക്കെതിരെ കടുത്തവകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.