Posted On
date_range Updated On
date_range 14 വയസുകാരിയെ ഒരു വർഷത്തോളമായി പീഡിപ്പിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍
കൊച്ചി: ആലുവയില്‍ 14വയസുകാരിയെ ഒരു വർഷത്തോളമായി പീഡിപ്പിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ മാതാവ് റൂറല്‍ എസ്.പിക്ക് നല്‍കിയ പരാതിയിലാണ് ആലുവ പൊലീസ് കേസെടുത്തത്. പോക്‌സോ ഉള്‍പ്പെടെയുളള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. കുട്ടിയെ ഒരു വര്‍ഷത്തോളമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് കണ്ടെത്തല്‍.
പ്രതി കൊച്ചയിലെ സ്വകാര്യ ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവറാണ്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി മാതാവും മകളും പിതാവുമായി പിരിഞ്ഞ് താമസിക്കുകയാണ്.
നേരത്തെ പതിനാലുകാരിയുടെ ചിത്രം ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഇതിന്‍റെ കാപ്ഷനിൽ ദുസൂചനയുണ്ടെന്ന് കണ്ടെത്തിമറ്റൊരു സുഹൃത്ത് പെണ്‍കുട്ടിയുടെ അമ്മയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മാതാവ് മകളോട് അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പെണ്‍കുട്ടി പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.