കൊച്ചി: കാടാമ്പുഴ ദേവസ്വം ആശുപത്രിയുടെ ഉദ്ഘാടന സപ്ലിമെന്റിലേക്ക് മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങൾ 15,000 രൂപ നൽകണമെന്ന ദേവസ്വം കമീഷണറുടെ ഉത്തരവിന് ഹൈകോടതിയുടെ സ്റ്റേ.
കമീഷണറുടെ ഉത്തരവ് ചോദ്യം ചെയ്ത് മഞ്ചേരി സ്വദേശി പി.വി. മുരളീധരൻ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഒരു മാസത്തേക്ക് സ്റ്റേ ചെയ്ത് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
കാടാമ്പുഴ ദേവസ്വത്തിന്റെ ഡയാലിസിസ് സെന്റർ ആൻഡ് സൂപ്പർ സ്പെഷാലിറ്റി ആശുപത്രി ഉദ്ഘാടന സപ്ലിമെന്റിൽ ക്ഷേത്രങ്ങളുടെ പരസ്യം നൽകാൻ പണം നൽകണമെന്ന ഉത്തരവ് നിയമപരമല്ലെന്നായിരുന്നു ഹരജി. ചൊവ്വാഴ്ചയാണ് മുഖ്യമന്ത്രി ആശുപത്രി ഉദ്ഘാടനം ചെയ്തത്. ഉത്തരവ് നൽകാനുണ്ടായ സാഹചര്യവും വസ്തുതകളും വ്യക്തമാക്കി ദേവസ്വം കമീഷണർ സത്യവാങ്മൂലം നൽകാൻ കോടതിനിർദേശിച്ചു. ഹരജി വീണ്ടും 24ന് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.