തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മൊഴി രേഖപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം. 2025ല്‍ ദ്വാരപാലകപാളികള്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് കൊണ്ടു പോകാന്‍ അനുമതി നല്‍കിയത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യക്തത തേടിയാണ് മഹേഷ് മോഹനരില്‍ നിന്ന് മൊഴിയെടുത്തത്. ദേവസ്വം ബോര്‍ഡ് പറഞ്ഞിട്ടാണ് ദ്വാരപാലകപാളികള്‍ പോറ്റിയുടെ കൈവശം കൊടുത്തുവിടാന്‍ അനുമതി നല്‍കിയതെന്ന് മഹേഷ് മോഹനര് മൊഴി നല്‍കി.
വാതിലും കട്ടിളപ്പാളികളും കൂടി കൊണ്ടു പോകാനുള്ള അനുമതി കൂടി തേടിയിരുന്നു. എന്നാല്‍, ഇവയുടെ അറ്റകുറ്റപ്പണി സന്നിധാനത്തു തന്നെ നടത്താനാണ് നിര്‍ദേശം നല്‍കിയതെന്നും മഹേഷ് മോഹനരുടെ മൊഴിയിലുണ്ട്. ഗോവര്‍ധന്റെ ബെല്ലാരിയിലെ ജൂവലറിയില്‍ പൂജ നടത്തിയതുമായി ബന്ധപ്പെട്ട ചോദ്യത്തിന് പൂജകള്‍ക്കായി ക്ഷണിക്കുമ്പോള്‍ പോകാറുണ്ടെന്നായിരുന്നു മൊഴി.
കോടതിയില്‍ ബുധനാഴ്ച പ്രത്യേകാന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മൊഴിയെടുപ്പുകള്‍ ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട ഘട്ടം പൂര്‍ത്തിയായിക്കഴിഞ്ഞു. നിലവിലെ അറസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള റിപ്പോര്‍ട്ടാണ് എസ്.ഐ.ടി കോടതിയില്‍ സമര്‍പ്പിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.