സംസ്ഥാനം മൂന്നു വര്‍ഷം കൊണ്ട് കടമെടുക്കാന്‍ പോകുന്നത് 80,122 കോടിയിലേറെ

തിരുവനന്തപുരം: അടുത്ത മൂന്നുവര്‍ഷംകൊണ്ട് സംസ്ഥാനം 80,122.79 കോടി രൂപ കൂടി കടമെടുക്കേണ്ടി വരും. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്‍െറ അവസാനത്തോടെ (മാര്‍ച്ച് 31) കടം 1,80,921.24 കോടിയാകും. അടുത്ത മൂന്നുവര്‍ഷംകൊണ്ട് (19-20) അത് 2,61,033.70 കോടിയിലത്തെുമെന്ന് ധനവകുപ്പ് തയാറാക്കിയ മധ്യകാല സാമ്പത്തിക നയത്തില്‍ പറയുന്നു. കിഫ്ബി വഴി എടുക്കാനുദ്ദേശിക്കുന്ന അരലക്ഷം കോടിയുടെ വായ്പയുടെ ഭാരം ഇതിനു പുറമേ വരും. ഭാവിയില്‍ കടത്തിന്‍െറ തിരിച്ചടവും പലിശയും സംസ്ഥാനത്തിന്

വന്‍ ബാധ്യതയായി മാറുമെന്നാണ് കണക്കുകള്‍ നല്‍കുന്ന സൂചന. ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവയില്‍ 20,171 കോടിയുടെ അധിക ബാധ്യത വരും. സംസ്ഥാനത്തിന്‍െറ ചെലവില്‍ ഇതിനനുസരിച്ച് വന്‍ വര്‍ധനയാണ് ഉണ്ടാകുക. മൂന്നുവര്‍ഷംകൊണ്ട് 54,778 കോടിയുടെ വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. ശമ്പള ചെലവ് ഇക്കൊല്ലത്തെ 27,333.20 കോടിയില്‍നിന്ന് മൂന്നുവര്‍ഷംകൊണ്ട്  37,177 കോടിയിലത്തെും. 9845.2 കോടിയുടെ അധിക ബാധ്യത വരും.

പലിശ കൊടുക്കാന്‍ 6363.06 കോടി അധികം വേണം. ഇത് ഇക്കൊല്ലത്തെ 12,386.74 കോടിയില്‍നിന്ന് 10-20 ആകുമ്പോള്‍ 18,749.80 കോടിയിലേക്ക് ഉയരും. പെന്‍ഷന്‍ കൊടുക്കാനുള്ള ബാധ്യതയില്‍ മൂന്നുവര്‍ഷംകൊണ്ട്  3963.53 കോടിയുടെ വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്. ഇക്കൊല്ലത്തെ15,403.58 കോടിയില്‍നിന്ന് 10-20 ആകുമ്പോള്‍ 19,367.11 കോടിയായി ഉയരും. 

സാമ്പത്തിക പ്രതിസന്ധിയും പെരുകുന്ന കടവും സര്‍ക്കാറിനെ വല്ലാതെ ഞെരുക്കുകയാണ്. സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് നികുതി വരുമാനത്തില്‍ പ്രതീക്ഷിച്ച വളര്‍ച്ച വന്നിട്ടില്ല. എന്നാല്‍, ചരക്ക് സേവന നികുതി വരുന്നതോടെ വരുമാന വര്‍ധന പ്രതീക്ഷിക്കുന്നുണ്ട്. ജൂലൈ മുതല്‍ ജി.എസ്.ടി നടപ്പാകുമെന്നാണ് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര നികുതി വിഹിതം, കേന്ദ്രത്തില്‍നിന്നുള്ള പദ്ധതിയേതര വിഹിതം എന്നിവയിലും വര്‍ധന പ്രതീക്ഷിക്കുന്നുണ്ട്. സ്റ്റാമ്പ് ഡ്യൂട്ടി, എക്സൈസ്, വാഹനം, വില്‍പന നികുതി, ലാന്‍ഡ് റവന്യൂ എന്നിവയിലെല്ലാം ഇക്കൊല്ലം വര്‍ധന പ്രതീക്ഷിക്കുന്നു. എന്നാല്‍, ചെലവുകളും ഇതിനെക്കാള്‍ വേഗത്തില്‍ വര്‍ധിക്കും.

അടുത്ത വര്‍ഷം റവന്യൂ ചെലവ്  ഒരു ലക്ഷം കോടി കടക്കും. ശമ്പള പരിഷ്കരണ കുടിശ്ശിക നല്‍കാന്‍ രണ്ട് ഘട്ടമായി 1134.71 കോടി വേണം. അടിസ്ഥാന ശമ്പളത്തില്‍ 2.5 ശതമാനം നിരക്കിലും പെന്‍ഷന്‍ 10 ശതമാനം വെച്ചും വര്‍ധിക്കും. പെന്‍ഷന്‍ കുടിശ്ശിക നല്‍കാന്‍ 2111.99 കോടിയുടെ ബാധ്യതയും വരും. ഇതിനു പുറമേ കരാറുകാരുടെ കുടിശ്ശിക 1500 കോടിയിലേറെയുണ്ട്.  ബജറ്റില്‍ ഇക്കൊല്ലം 16,043 കോടിയുടെ റവന്യൂ കമ്മിയുണ്ട്. ധനകമ്മിയാകട്ടെ 25,756 കോടി വരും. 

Tags:    
News Summary - state lending money

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.