സം​സ്​​ഥാ​ന എ​ൻ​ജി​നീ​യ​റി​ങ്​/​ഫാ​ർ​മ​സി പ്ര​വേ​ശ​ന പ​രീ​ക്ഷ ഫ​ലം ​പ്ര​സി​ദ്ധീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന എ​ൻ​ജി​നീ​യ​റി​ങ്​/​ഫാ​ർ​മ​സി പ്ര​വേ​ശ​ന പ​രീ​ക്ഷ ഫ​ലം ​പ്ര​സി​ദ്ധീ​ക​രി​ച്ചു. പരീക്ഷയെഴുതിയ 71742 പേരിൽ 56599 പേർ യോഗ്യത നേടി. ഇതിൽ 29545 പെൺകുട്ടികളും 27054 ആൺകുട്ടികളും ഉൾപ്പെടും. 53236 പേരാണ് റാങ്ക് പട്ടികയിൽ ഇടം പിടിച്ചത്. ഇതിൽ 27733 പെൺകുട്ടികളും 25503 ആൺകുട്ടികളും ഉൾപ്പെടും.

എച്ച്.എസ്.ഇ കേരള വിഭാഗത്തിൽ പരീക്ഷയെഴുതിയ 37124 പേരിൽ 2280 പേർ ആദ്യ 5000 റാങ്ക ലിസ്റ്റിൽ ഉൾപ്പെട്ടു. എ.ഐ.എസ്.എസ്.സി.ഇ (സി.ബി.എസ്.സി) വിഭാഗത്തിൽ 14468 പേരിൽ 2477 പേരും , ഐ.എസ്.സി.ഇ (സി.ഐ.എസ്.സി.ഇ) വിഭാഗം 1206 പേരിൽ 241 പേരും, മറ്റ് വിഭാഗത്തിൽ 438 പേരിൽ 29 പേരും ആദ്യ 5000 ലിസ്റ്റിൽ ഇടം പിടിച്ചു.

ഫാർമസി വിഭാഗത്തിൽ പരീക്ഷയെഴുതിയ 54837 പേരിൽ 47081 പേർ റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ചു. പെൺകുട്ടികളിൽ 3 പേരും ആൺകുട്ടികളിൽ ഏഴു പേരും ആദ്യ പത്ത് റാങ്കിൽ ഇടം പിടിച്ചു. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ.​കെ.​ടി. ജ​ലീ​ൽ ഒാ​ൺ​ലൈ​നാ​യിാണ് ഫ​ല​പ്ര​ഖ്യാ​പ​നം നടത്തിയത്. www.cee.kerala.gov.in വെ​ബ്​​സൈ​റ്റ്​ വ​ഴി ഫ​ല​മ​റി​യാം.

പ്ര​വേ​ശ​ന​പ​രീ​ക്ഷ​യി​ലെ സ്കോ​ർ ക​ഴി​ഞ്ഞ ഒ​മ്പ​തി​ന്​ പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു.പ്ല​സ് ടു ​പ​രീ​ക്ഷ​യി​ലെ ഫി​സി​ക്സ്, കെ​മി​സ്ട്രി, മാ​ത്​​സ്​ വി​ഷ​യ​ങ്ങ​ൾ​ക്ക് ല​ഭി​ച്ച മാ​ർ​ക്കും പ്ര​വേ​ശ​ന​പ​രീ​ക്ഷ​യി​ലെ മാ​ർ​ക്കും തു​ല്യ​മാ​യി പ​രി​ഗ​ണി​ച്ചു​ള്ള നോ​ർ​മ​ലൈ​സേ​ഷ​ൻ പ്ര​ക്രി​യ​യി​ലൂ​ടെ​യാ​ണ്​ റാ​ങ്ക് പ​ട്ടി​ക ത​യാ​റാ​ക്കിയത്. ബി.​ആ​ർ​ക്​ പ്ര​വേ​ശ​ന​ത്തി​നു​ള്ള ആ​ർ​ക്കി​ടെ​ക്​​ച​ർ റാ​ങ്ക്​ പ​ട്ടി​ക പി​ന്നീ​ട്​ പ്ര​സി​ദ്ധീ​ക​രി​ക്കും.

'നാ​റ്റ' പ​രീ​ക്ഷ ഫ​ലം വൈ​കി​യ​തോ​ടെ​യാ​ണ്​ ബി.​ആ​ർ​ക് റാ​ങ്ക്​ പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​തും വൈ​കി​യ​ത്. ആ​ർ​ക്കി​ടെ​ക്​​ച​ർ റാ​ങ്ക്​ പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​തി​െൻറ മു​ന്നോ​ടി​യാ​യ യോ​ഗ്യ​ത പ​രീ​ക്ഷ (പ്ല​സ്​ ടു/ ​ത​ത്തു​ല്യം)​യു​ടെ മാ​ർ​ക്കും 'നാ​റ്റ' സ്​​കോ​റും സ​മ​ർ​പ്പി​ക്കാ​നു​ള്ള സ​മ​യം ഇൗ ​മാ​സം 26 വ​രെ​യാ​ണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.