പ്ല​സ് വ​ൺ ക്ലാ​സ്  തു​ട​ങ്ങു​ന്ന​ത്​  പ​ത്ത് ദി​വ​സം നീ​ട്ട​ണ​ം

ആ​​ലു​​വ: പ്ല​​സ്​ വ​​ൺ അ​​ധ്യ​​യ​​നം തു​​ട​​ങ്ങു​​ന്ന​​ത്​ പ​​ത്ത് ദി​​വ​​സ​​ത്തേ​​ക്ക് നീ​​ട്ടി​െ​​വ​​ക്ക​​ണ​​മെ​​ന്ന് സം​​സ്ഥാ​​ന മ​​നു​​ഷ്യാ​​വ​​കാ​​ശ ക​​മീ​​ഷ​​ൻ. ര​​ണ്ടാം​​ഘ​​ട്ട അ​​ലോ​​ട്ട്മെ​ൻ​റ്  വ​​ന്ന​​ശേ​​ഷ​​വ​ും അ​​ർ​​ഹ​​രാ​​യ വി​​ദ്യാ​​ർ​​ഥി​​ക​​ൾ  പു​​റ​​ത്ത് നി​​ൽ​​ക്ക​​വെ​​യാ​​ണ് ജൂ​​ൺ 29ന്​ ​​ക്ലാ​​സ്​ തു​​ട​​ങ്ങാ​​ൻ സ​​ർ​​ക്കാ​​ർ തീ​​രു​​മാ​​നി​​ച്ചി​​ട്ടു​​ള്ള​​ത്. ഇ​​തി​​നെ​​തി​​രെ ആ​​ലു​​വ താ​​ലൂ​​ക്ക് പൗ​​രാ​​വ​​കാ​​ശ സം​​ര​​ക്ഷ​​ണ  സ​​മി​​തി സെ​​ക്ര​​ട്ട​​റി സാ​​ബു പ​​രി​​യാ​​ര​​ത്ത്, ര​​ക്ഷ​​ക​​ർ​​ത്താ​​ക്ക​​ളെ പ്ര​​തി​​നി​​ധാ​​നം​​ചെ​​യ്​​​ത്​  എം.​​എ​​ൻ. വി​​നി​​ൽ​​കു​​മാ​​ർ എ​​ന്നി​​വ​​ർ ആ​​ലു​​വ പാ​​ല​​സി​​ൽ ന​​ട​​ന്ന സി​​റ്റി​​ങ്ങി​​ൽ പ​​രാ​​തി ന​​ൽ​​കി​​യ​​തി​​നെ തു​​ട​​ർ​​ന്നാ​​ണ്​ മ​​നു​​ഷ്യാ​​വ​​കാ​​ശ ക​​മീ​​ഷ​െ​ൻ​റ ഇ​​ട​​പെ​​ട​​ൽ. 

ധി​​റു​​തി പി​​ടി​​ച്ച് ക്ലാ​​സ്​ ആ​​രം​​ഭി​​ക്ക​​രു​​തെ​​ന്നും മൂ​​ന്ന്, സ​​പ്ലി​​മെ​ൻ​റ​​റി അ​​ലോ​​ട്ട്മെ​ൻ​റു​​ക​​ൾ ക​​ഴി​​യു​​ന്ന​​തു​​വ​​രെ നീ​​ട്ടി​​വെ​​ക്ക​​ണ​​മെ​​ന്നു​ം പ​​രാ​​തി​​യി​​ൽ അ​​ഭ്യ​​ർ​​ഥി​​ച്ചു.  അ​​ല്ലാ​​ത്ത​​പ​​ക്ഷം നി​​ർ​​ധ​​ന വി​​ദ്യാ​​ർ​​ഥി​​ക​​ൾ സ്വ​​കാ​​ര്യ മാ​​നേ​​ജ്മെ​ൻ​റ്  സ്​​​കൂ​​ളു​​ക​​ളി​​ൽ വ​​ൻ​​തു​​ക ന​​ൽ​​കി പ്ര​​വേ​​ശ​​നം നേ​േ​​ട​​ണ്ടി​​വ​​രു​​മെ​​ന്നും പ​​രാ​​തി​​യി​​ൽ ചൂ​​ണ്ടി​​ക്കാ​​ട്ടു​​ന്നു.

Tags:    
News Summary - starting of plus one classess to postpond for 10 days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.