തിരുവനന്തപുരം: ഒരേ വസ്തുവിന് രണ്ട് ആധാരം കണ്ടത്തെി. വ്യത്യസ്ത വ്യക്തികള്‍ക്ക് 2012ലും 2015ലുമാണ് 1.46 ഏക്കര്‍ ഭൂമിക്ക് ആധാരം ചമച്ചത്. റവന്യൂ ഉദ്യോഗസ്ഥര്‍ ഇവര്‍ക്ക് കരം അടച്ച് രസീതും നല്‍കി. മലപ്പുറം കാടാമ്പുഴ കാരേക്കാട് മൂളിയില്‍ ഹരിനാരായണന് തീറാധാരവും കാരേക്കാട് അയ്യപ്പള്ളി കിളിയമണ്ണില്‍ ബദറുദ്ദീനും വളാഞ്ചേരി പെരിങ്ങാട് തൊടിയില്‍ നിസാറിനും വെറുംപാട്ട തീറാധാരവുമാണ് നല്‍കിയത്.
ഇരുകൂട്ടരുടെയും വാദം കേട്ടശേഷം ഹരിനാരായണന്‍ ഫയല്‍ ചെയ്ത കേസിലെ വിധിന്യായം നടപ്പാക്കാനാണ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്‍െറ ഉത്തരവ്. തൃശൂര്‍ അപ്പലേറ്റ് അതോറിറ്റി അപ്പീല്‍ തീര്‍പ്പ് കല്‍പിക്കുന്നതനുസരിച്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണം. എന്നാല്‍, അത് നടപ്പാക്കുന്നതിനുമുമ്പ് വിശദ അന്വേഷണം നടത്തണമെന്നും ഉത്തരവിലുണ്ട്.
മലപ്പുറം എടയൂര്‍ വില്ളേജ് ഓഫിസില്‍നിന്ന് നല്‍കിയ രസീതുകളില്‍ തണ്ടപ്പേര്‍ രേഖപ്പെടുത്തിയിട്ടില്ല. അതിനാല്‍ രജിസ്റ്റര്‍ പരിശോധിച്ച് 2007നുമുമ്പ് ഭൂമി ആരുടെ തണ്ടപ്പേരിലാണെന്ന് ഉറപ്പുവരുത്തണം. 2007ല്‍ വില്ളേജ് ഓഫിസര്‍ നല്‍കിയ സാക്ഷ്യപത്രത്തിന്‍െറ പിന്‍ബലത്തിലാണ് വെറുംപാട്ട തീറാധാരം നടത്തിയത്. അക്കാര്യം പരിശോധിക്കണം. സ്ഥലം റീസര്‍വേ കുറ്റിപ്പുറം സബ് രജിസ്ട്രാറുടെ പരിധിയിലാണ്.
ആധാരം നടത്തിയത് മലപ്പുറം ജില്ല രജിസ്ട്രാര്‍ ഓഫിസിലും. 2011ല്‍ തിരൂര്‍ ലാന്‍ഡ് ട്രൈബ്യൂണല്‍ ഭൂമി പതിച്ചുനല്‍കുമ്പോള്‍ എതിര്‍കക്ഷികളുടെ വാദം കേട്ടില്ല. അതേസമയം, ഹരീശ്വരന്‍ നമ്പൂതിരി മകന്‍ കൃഷ്ണരാജനും പിന്നീട് ഹരിനാരായണനും എഴുതി നല്‍കിയത് സീലിങ് പരിധിയിലെ ഭൂമിയാണോ എന്നും പരിശോധിക്കണമെന്ന് നിര്‍ദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.