Posted On
date_range Updated On
date_range മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ 99 നഴ്സുമാർക്ക് നിയമനം
തിരുവനന്തപുരം: മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ഗ്രേഡ് രണ്ട് സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് 99 നിയമന ഉത്തരവു കള്‍ അയച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇവര്‍ക്ക് അടിയന്തര നിയമനം നൽകും.
കോവിഡ് - 19 പരിശോധനാ കിറ്റുകള്‍ക്ക് ക്ഷാമമുണ്ടാകില്ലെന്നും അദ്ദേഹം അറിയിച്ചു. ഇരുപതിനായിരം കിറ്റ് വെള്ളിയാഴ്ച ഐ.സി.എം.ആര്‍ വഴി ലഭിക്കും.
അത്യാവശ്യഘട്ടം വന്നാല്‍ ഉപയോഗിക്കാൻ പൊതുമരാമത്ത് വകുപ്പ് 1.73 ലക്ഷം കിടക്കകൾ കണ്ടെത്തി. ഇതിൽ 1.1 ലക്ഷം ഇപ്പോള്‍ തന്നെ ഉപയോഗയോഗ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.