ഭര്‍ത്താവുമായി അടുപ്പമുണ്ടെന്ന സംശയത്തിൽ സ്ത്രീകള്‍ തമ്മിൽ കത്തിക്കുത്ത്​; യുവതിക്ക്​ പരിക്ക്​

കരുമാല്ലൂര്‍: മാഞ്ഞാലി മാട്ടുപുറത്ത് സ്ത്രീകള്‍ തമ്മിലുണ്ടായ കത്തിക്കുത്തില്‍ യുവതിക്ക്​ പരിക്ക്. കൈക്ക്​ കുത്തേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വാണിയക്കാട് കോട്ടുവള്ളി കിഴക്കേപ്രം സ്വദേശി വാടകക്ക്​ താമസിക്കുന്ന മാഞ്ഞാലി മാട്ടുപുറം പുഞ്ചയിലുള്ള വീട്ടിൽ ഞായറാഴ്​ച രാവിലെയാണ് സംഭവം. രണ്ട് സഹോദരന്മാരും അവരുടെ ഭാര്യമാരുമടക്കം ഒരാഴ്ചമുമ്പാണ് ഇവിടെ വാടകക്ക്​ താമസിക്കാനെത്തിയത്.

രണ്ടുദിവസംമുമ്പ് ഇവരോടൊപ്പം മറ്റൊരു യുവതിയും താമസിക്കാനെത്തി. ഈ യുവതിക്ക്​ ഭര്‍ത്താവുമായി അടുപ്പമുണ്ടെന്ന് സംശയിച്ച് വഴക്കിട്ട വീട്ടമ്മ കത്തിയെടുത്ത് യുവതിയെ കുത്തുകയായിരുന്നു.

കൈക്ക്​ ആഴത്തില്‍ പരിക്കേറ്റതിനാല്‍ യുവതിയെ പറവൂര്‍ താലൂക്ക്​ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് ആലങ്ങാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും യുവതിക്ക്​ പരാതിയില്ലെന്ന്​ അറിയിച്ചതിനാല്‍ കേസെടുത്തിട്ടില്ല. എന്നാല്‍, വിശദ അന്വേഷണം നടത്തുകയാണെന്നും ആവശ്യമെങ്കില്‍ കേസെടുക്കുമെന്നും ആലങ്ങാട് പൊലീസ് അറിയിച്ചു. അതേസമയം ആഴത്തില്‍ പരിക്കേറ്റതിനാല്‍ യുവതിയെ വിദഗ്​ധചികിത്സക്ക്​ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Tags:    
News Summary - Stabbing between women; The young woman was injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.