തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയിൽ ഏറ്റവും കൂടുതൽ പേരെ വിജയിപ്പിച്ചത് പത്തനംതിട്ട ജില്ല. കഴിഞ്ഞ വർഷത്തെ ഒന്നാംസ്ഥാന മികവ് ഇക്കുറിയും കൈപ്പിടിയിലൊതുക്കിയ പത്തനംതിട്ടക്ക് 98.82 ശതമാനമാണ് വിജയം. അതേസമയം കഴിഞ്ഞ വർഷത്തെ വിജയശതമാനത്തെക്കാൾ ഇക്കുറി നേരിയ കുറവുണ്ട്. കഴിഞ്ഞ വർഷം 99.03 ശതമാനമായിരുന്നു വിജയം. 6302 ആൺകുട്ടികളും 5655 പെൺകുട്ടികളുമടക്കം 11957 പേർ പരീക്ഷയെഴുതിയതിൽ 11816 പേരും ഇക്കുറി ഉപരിപഠനാർഹരായി. ഇതിൽ 6232 ആൺകുട്ടികളും 5584 പെൺകുട്ടികളുമാണ്.
വിജയശതമാനത്തിൽ തൊട്ടടുത്ത സ്ഥാനം 98.21 ശതമാനം പേരെയും വിജയിപ്പിച്ച കോട്ടയം ജില്ലക്കാണ്. കഴിഞ്ഞ വർഷത്തെക്കാൾ വിജയശതമാനത്തിലെ വർധനക്കൊപ്പം സ്ഥാനപ്പട്ടികയിൽ നാലിൽനിന്ന് രണ്ടിലേക്കുയരുകയും ചെയ്തു. 2016ൽ 97.85 ശതമാനമായിരുന്നു വിജയം. 10877 പെൺകുട്ടികളും 10892 ആൺകുട്ടികളുമടക്കം 21769 പേർ ഇക്കുറി പരീക്ഷയെഴുതിയതിൽ 10757 പെൺകുട്ടികളും 10622 ആൺകുട്ടികളുമടക്കം 21379 പേർ ഉന്നതപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വർഷം 98.72 ശതമാനം വിജയവുമായി രണ്ടാം സ്ഥാനത്തായിരുന്ന ആലപ്പുഴ ഇക്കുറി മൂന്നാം സ്ഥാനത്തേക്ക് പോയി.
12457 ആൺകുട്ടികളും 12137 പെൺകുട്ടികളുമടക്കം 24594 പേർ വിജയിച്ച ഇവിടെ 98.02 ശതമാനമാണ് വിജയം. വിജയശതമാനത്തിലും കഴിഞ്ഞ വർഷത്തെക്കാൾ നേരിയ കുറവുണ്ട്. 38134 പേർ (ആൺകുട്ടികൾ-19167, പെൺകുട്ടികൾ-18967) പരീക്ഷെയഴുതിയതിൽ 37082 പേരെയും (ആൺകുട്ടികൾ-18466, പെൺകുട്ടികൾ-18616) ഉപരിപഠനത്തിന് അർഹരാക്കിയ തൃശൂരാണ് നാലാം സ്ഥാനത്ത്. കഴിഞ്ഞ വർഷത്തെ 97.18 ശതമാനം വിജയത്തിൽനിന്ന് ഇക്കുറി 97.24 ശതമാനമായി നില മെച്ചപ്പെടുത്തിയതിനൊപ്പം പട്ടികയിൽ ഏഴാം സ്ഥാനത്തുനിന്ന് നാലാം സ്ഥാനത്തേക്കുള്ള കയറ്റവും തൃശൂരിനെ ശ്രദ്ധേയമാക്കുന്നു. 97.8 ശതമാനം വിജയമുള്ള കണ്ണൂരാണ് ഇക്കുറിയും അഞ്ചാം സ്ഥാനത്ത്. 35541 പേർ പരീക്ഷയെഴുതിയ (ആൺകുട്ടികൾ-18029, പെൺകുട്ടികൾ-17512) ഇവിടെ 34502 പേർ (ആൺകുട്ടികൾ-17417, പെൺകുട്ടികൾ-17085) ഉപരിപഠനാർഹരായി. വിജയശതമാനപ്പട്ടികയിൽ ഏറ്റവും പിന്നിൽ വയനാട് ജില്ലയാണ്; 89.65 ശതമാനം. 6317ആൺകുട്ടികളും 6158 പെൺകുട്ടികളുമടക്കം 12475 പേരെ പരീക്ഷക്കിരുത്തിയെങ്കിലും 11184 പേരെയേ ഇവിടെ വിജയിപ്പിക്കാനായുള്ളൂ. 5593 ആൺകുട്ടികളും 5591 പെൺകുട്ടികളുമാണ് ഇവിടെ വിജയിച്ചത്. കഴിഞ്ഞവർഷവും വയനാട് പിന്നിലായിരുന്നു. പക്ഷേ 2016ലെ 92.30 ശതമാനത്തിൽനിന്ന് വിജയം 89.65 ലേക്ക് താഴ്ന്നു.
ഇടുക്കി- 96.97 ശതമാനം (ആകെ ഉപരിപഠനാർഹർ-12599 ആൺകുട്ടികൾ- 6478, പെൺകുട്ടികൾ-6121), തിരുവനന്തപുരം-96.30 (ആകെ ഉപരിപഠനാർഹർ-37448 ആൺകുട്ടികൾ- 18631, പെൺകുട്ടികൾ-18817), എറണാകുളം-96.25 (ആകെ ഉപരിപഠനാർഹർ-34522 ആൺകുട്ടികൾ- 17523, പെൺകുട്ടികൾ-16999), കൊല്ലം-96.9 (ആകെ ഉപരിപഠനാർഹർ-32494 ആൺകുട്ടികൾ- 16533, പെൺകുട്ടികൾ-15961), മലപ്പുറം -95.53 (ആകെ ഉപരിപഠനാർഹർ-76985 ആൺകുട്ടികൾ- 38811, പെൺകുട്ടികൾ-38174), കാസർകോട്-94.77 (ആകെ ഉപരിപഠനാർഹർ-18774 ആൺകുട്ടികൾ- 9577, പെൺകുട്ടികൾ-9197), കോഴിക്കോട് - 94.3 (ആകെ ഉപരിപഠനാർഹർ-44096, ആൺകുട്ടികൾ- 22129, പെൺകുട്ടികൾ-21967) എന്നിങ്ങനെയാണ് മറ്റ് ജില്ലകളുടെ വിജയം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.