പ്രതീകാത്മക ചിത്രം

ഗൾഫിലെ എസ്​.എസ്​.എൽ.സി, പ്ലസ്​ടു പരീക്ഷ റദ്ദാക്കൽ; ഗ്രേസ്​ മാർക്ക്​ ഉൾപ്പെടെ​ ചേർത്ത്​ ഫലം പ്രസിദ്ധീകരിക്കും

തി​രു​വ​ന​ന്ത​പു​രം: പ​ശ്​​ചി​മേ​ഷ്യ​യി​ലെ യു​ദ്ധ​സാ​ഹ​ച​ര്യ​ത്തി​ൽ ഗ​ൾ​ഫി​ലെ എ​സ്.​എ​സ്.​എ​ൽ.​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ൾ റ​ദ്ദാ​ക്കാ​നു​ള്ള നി​ർ​ദേ​ശ​ത്തി​ന് സ​ർ​ക്കാ​ർ​ അം​ഗീ​കാ​രം. എ​സ്.​എ​സ്.​എ​ൽ.​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ മോ​ഡ​ൽ പ​രീ​ക്ഷ​യു​ടെ മാ​ർ​ക്ക് മാ​ന​ദ​ണ്ഡ​മാ​ക്കി നി​ശ്​​ചി​ത ശ​ത​മാ​നം ഗ്രേ​സ്​ മാ​ർ​ക്ക്​ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കാ​നും തീ​രു​മാ​നി​ച്ചു.

മോ​ഡ​ൽ പ​രീ​ക്ഷ എ​ഴു​താ​ത്ത​വ​ർ​ക്ക്​ ഒ​ന്നും ര​ണ്ടും പാ​ദ​വാ​ർ​ഷി​ക പ​രീ​ക്ഷ​ക​ൾ, പ്രീ ​മോ​ഡ​ൽ പ​രീ​ക്ഷ​ക​ൾ എ​ന്നി​വ​യു​ടെ മാ​ർ​ക്ക്​ പ​രി​ഗ​ണി​ച്ചും നി​ശ്​​ചി​ത ശ​ത​മാ​നം ഗ്രേ​സ്​ മാ​ർ​ക്ക്​ ഉ​ൾ​പ്പെ​ടു​ത്തി​യും ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കും. ഇ​തി​ൽ തൃ​പ്ത​ര​ല്ലാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ സാ​ഹ​ച​ര്യം അ​നു​കൂ​ല​മാ​ണെ​ങ്കി​ൽ മേ​യ്​ അ​വ​സാ​നം ന​ട​ക്കു​ന്ന എ​സ്.​എ​സ്.​എ​ൽ.​സി സേ ​പ​രീ​ക്ഷ എ​ഴു​താ​ൻ അ​വ​സ​രം ന​ൽ​കും.

യു.​എ.​ഇ​യി​ലെ ഏ​ഴ്​ പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളി​ൽ 633 കു​ട്ടി​ക​ളാ​ണ്​ എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ എ​ഴു​തേ​ണ്ടി​യി​രു​ന്ന​ത്. ഗ്രേ​സ് മാ​ർ​ക്ക് എ​ത്ര ശ​ത​മാ​നം ന​ൽ​ക​ണ​മെ​ന്ന​ത്​ സം​ബ​ന്ധി​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ മോ​ഡ​ൽ പ​രീ​ക്ഷ​യി​ലെ മാ​ർ​ക്ക്​ ഉ​ൾ​പ്പെ​ടെ താ​ര​ത​മ്യം ചെ​യ്ത്​ പ​രീ​ക്ഷ​ഭ​വ​ൻ ത​യാ​റാ​ക്കി സ​ർ​ക്കാ​റി​ന്​ സ​മ​ർ​പ്പി​ക്കും.

ര​ണ്ടാം വ​ർ​ഷ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ റ​ദ്ദാ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വ​രു​ടെ ഒ​ന്നാം വ​ർ​ഷ തി​യ​റി പ​രീ​ക്ഷ​യു​ടെ മാ​ർ​ക്ക്​ ര​ണ്ടാം വ​ർ​ഷ തി​യ​റി മാ​ർ​ക്കാ​യി പ​രി​ഗ​ണി​ച്ചും ര​ണ്ടാം വ​ർ​ഷം ല​ഭ്യ​മാ​യ സി.​ഇ, പ്രാ​ക്ടി​ക്ക​ൽ മാ​ർ​ക്കു​ക​ളും ചേ​ർ​ത്ത് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കും. പ്രാ​ക്ടി​ക്ക​ൽ ഇ​ല്ലാ​ത്ത വി​ഷ​യ​ങ്ങ​ൾ​ക്ക് ഒ​ന്നാം വ​ർ​ഷ തി​യ​റി പ​രീ​ക്ഷ​യു​ടെ മാ​ർ​ക്ക് ര​ണ്ടാം വ​ർ​ഷ തി​യ​റി പ​രീ​ക്ഷ​യു​ടെ മാ​ർ​ക്കാ​യും അ​തോ​ടൊ​പ്പം സി.​ഇ മാ​ർ​ക്കും ചേ​ർ​ത്ത് ഫ​ലം ന​ൽ​കും. ഇ​തി​ൽ തൃ​പ്ത​ര​ല്ലാ​ത്ത​വ​ർ​ക്ക്​ ജൂ​ണി​ലെ ര​ണ്ടാം വ​ർ​ഷ സേ / ​ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ ഒ​ന്നാം ചാ​ൻ​സാ​യി പ​രി​ഗ​ണി​ച്ച് എ​ഴു​താ​ൻ അ​വ​സ​രം ന​ൽ​കും.

ഒ​ന്നാം വ​ർ​ഷ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ 2026 ജൂ​ണി​ൽ ന​ട​ക്കു​ന്ന സേ / ​ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക്കൊ​പ്പം ഗ​ൾ​ഫി​ലെ കു​ട്ടി​ക​ൾ​ക്ക് മാ​ത്ര​മാ​യി ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു. ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഒ​ന്നാം വ​ർ​ഷ ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​യെ​ഴു​തു​ന്ന​തി​ന് ഈ ​അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം.

കേ​ര​ള​ത്തി​ൽ​നി​ന്ന് ഗ​ൾ​ഫി​ൽ പോ​യി പ​രീ​ക്ഷ​ക്ക്​ മു​മ്പ്​ തി​രി​കെ വ​രാ​ൻ ക​ഴി​യാ​ത്ത ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളി​ൽ ഒ​റി​ജി​ന​ൽ ഹാ​ൾ ടി​ക്ക​റ്റ്, വി​സ, പാ​സ്​​പോ​ർ​ട്ട് എ​ന്നി​വ​യു​ടെ പ്രി​ൻ​സി​പ്പ​ൽ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പും ഗ​ൾ​ഫി​ൽ നി​ന്ന കാ​ല​യ​ള​വി​ൽ ഏ​തൊ​ക്കെ പ​രീ​ക്ഷ​യാ​ണ് എ​ഴു​താ​തി​രു​ന്ന​ത് എ​ന്ന പ്രി​ൻ​സി​പ്പ​ലി​ന്റെ സാ​ക്ഷ്യ​പ​ത്ര​വും ഹാ​ജ​രാ​ക്കു​ന്ന​വ​ർ​ക്ക്, ഗ​ൾ​ഫ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കു​ന്ന രീ​തി​യി​ൽ മാ​ർ​ക്ക് ന​ൽ​കി ഫ​ലം ത​യാ​റാ​ക്കാ​നും തീ​രു​മാ​നി​ച്ചു. 592 പേ​രാ​ണ് ഗ​ൾ​ഫ് കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രീ​ക്ഷ എ​ഴു​തേ​ണ്ടി​യി​രു​ന്ന​ത്. അ​വ​രു​ടെ ഒ​ന്നാം വ​ർ​ഷ ഫ​ലം വി​ല​യി​രു​ത്തി​യ​പ്പോ​ൾ, 470 പേ​ർ ഒ​ന്നാം വ​ർ​ഷ പ​രീ​ക്ഷ​യു​ടെ മാ​ർ​ക്ക് ര​ണ്ടാം വ​ർ​ഷ​ത്തി​ലേ​ക്ക്​ ന​ൽ​കു​മ്പോ​ൾ ജ​യി​ക്കും. 122 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ജ​യി​ക്കാ​ൻ ആ​വ​ശ്യ​മാ​യ 30 ശ​ത​മാ​നം മാ​ർ​ക്ക്​ ല​ഭി​ക്കി​ല്ല. ഇ​ത്​ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച് ഉ​ചി​ത തീ​രു​മാ​ന​മെ​ടു​ക്കാ​ൻ പ​രീ​ക്ഷ ബോ​ർ​ഡി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യി മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി അ​റി​യി​ച്ചു.

Tags:    
News Summary - SSLC, Plus Two exams in Gulf cancelled; Results to be published with grace marks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.