കൊച്ചി: സമൂഹത്തിൽ വർധിച്ചുവരുന്ന അക്രമ, അരാജക പ്രവണതകളുടെ കാരണം സമൂഹത്തിെൻറ ധാർമികാരോഗ്യം തകർന്നതാണെന്ന് അഖിലേന്ത്യ സുന്നി ജം ഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പ്രഫഷനൽ വിദ്യാർഥികളുടെ കോൺഫറൻസായ പ്രൊഫ്സമ്മിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആറുമാസം മുതൽ ആറുവയസ്സുവരെയുള്ള കുട്ടികൾ പീഡിപ്പിക്കപ്പെടുന്നതും സ്ത്രീധന മരണങ്ങൾ വർധിക്കുന്നതും ക്വട്ടേഷൻ സംഘങ്ങൾ പെരുകുന്നതുമെല്ലാം ധാർമികശോഷണത്തിെൻറ സൂചനകളാണ്. സമൂഹത്തിെൻറ ധാർമികവത്കരണമാണ് ഈ പ്രശ്നങ്ങൾക്ക് പരിഹാരം. മൂല്യങ്ങൾ മുറുകെപിടിക്കുന്ന തലമുറയുടെ സൃഷ്ടിപ്പിലൂടെ മാത്രമേ ഈ പ്രതിസന്ധി പരിഹരിക്കാനാകൂ. പുതിയ തലമുറയെ നേരിെൻറയും നന്മയുടെയും പാതയിൽ വഴിനടത്താനുള്ള പരിശ്രമങ്ങൾ നിരന്തരം വേണമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനിലായി നടക്കുന്ന പ്രൊഫ്സമ്മിറ്റില്‍ എസ്.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് കെ.വൈ. നിസാമുദ്ദീന്‍ ഫാളിലി അധ്യക്ഷത വഹിച്ചു. മുസ്ലിം പണ്ഡിതന്‍ ശൈഖ് ഹംസ യൂസുഫ് മുഖ്യാതിഥിയായി. മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, സി.എന്‍. ജാഫര്‍ സാദിഖ്, ഹാമിദലി സഖാഫി പാലാഴി, സി.എം. സാബിര്‍ സഖാഫി എന്നിവര്‍ സംസാരിച്ചു. മൂന്നുദിവസത്തെ പ്രൊഫ്സമ്മിറ്റില്‍ രാജ്യത്തെ വിവിധ പ്രഫഷനല്‍ കാമ്പസുകളില്‍നിന്നായി അയ്യായിരത്തോളം വിദ്യാര്‍ഥികൾ പങ്കെടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.