ശോഭനയുടെ മകളെ സംരക്ഷിക്കാന്‍ തയാറെന്ന് സഹോദരി

എടപ്പാള്‍ (മലപ്പുറം): മതിയായ ചികിത്സയും ഭക്ഷണവും ലഭിക്കാത്തതിനത്തെുടര്‍ന്ന് മരിച്ച എടപ്പാള്‍ മതിലകത്ത് കുന്നത്താട്ടില്‍ ശോഭനയുടെ മകള്‍ ശ്രുതിയുടെ സംരക്ഷണം സംബന്ധിച്ച് തിരൂര്‍ സബ് കലക്ടര്‍ അദീല അബ്ദുല്ല ബന്ധുക്കളുമായി ചര്‍ച്ച നടത്തി. ഉചിത തീരുമാനമെടുക്കാന്‍ സബ് കലക്ടര്‍ ബന്ധുക്കളോടാവശ്യപ്പെട്ടു.

ബന്ധുക്കള്‍ തയാറായില്ളെങ്കില്‍ ശ്രുതിയുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും ആശുപത്രി ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും അവര്‍ അറിയിച്ചു. മെഡിക്കല്‍ റിപ്പോര്‍ട്ടും ഡോക്ടറുടെ റിപ്പോര്‍ട്ടും ലഭിച്ചതിനുശേഷം തുടര്‍നടപടികള്‍ക്കായി സര്‍ക്കാറിന് കൈമാറും. പൊന്നാനി അഡീഷനല്‍ തഹസില്‍ദാര്‍ സത്യന്‍ ബന്ധുക്കളുമായി നടത്തിയ ചര്‍ച്ചയില്‍ ശ്രുതിയെ സംരക്ഷിക്കാന്‍ തയാറാണെന്ന് ശോഭനയുടെ സഹോദരി ലത അറിയിച്ചു.

നാല് ദിവസത്തിനകം സബ് കലക്ടര്‍ ലതയുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കും. ശ്രുതിക്ക് മാനസിക പ്രശ്നങ്ങളില്ളെന്നും അമ്മയുടെ കൂടെയുള്ള ഒറ്റപ്പെട്ട ജീവിതം മൂലമുണ്ടായ സ്വഭാവമാറ്റം മാത്രമാണെന്നുമാണ് ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.

ശോഭനക്ക് വിട

മതിയായ ചികിത്സയും ഭക്ഷണവും ലഭിക്കാത്തതിനത്തെുടര്‍ന്ന് മരിച്ച എടപ്പാള്‍ മതിലകത്ത് കുന്നത്താട്ടില്‍ ശോഭനക്ക് വിട. മൃതദേഹം ചൊവ്വാഴ്ച ഉച്ചയോടെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. ചങ്ങരംകുളം അഡീഷനല്‍ എസ്.ഐ ബാഹുലേയന്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജാശുപത്രിയിലെ ഡോ. ബിനി രാജ് പോസ്റ്റ്മോര്‍ട്ടം നടത്തി.

തിങ്കളാഴ്ച പുലര്‍ച്ചെ 12ന് ശേഷമാണ് മരണം നടന്നതെന്നും ശോഭനയുടെ ഹൃദയത്തിന് തകരാര്‍ ഉണ്ടായിരുന്നതായും പ്രാഥമിക റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്. സംസ്കാര ചടങ്ങില്‍ തിരൂര്‍ സബ് കലക്ടര്‍ അദീല അബ്ദുല്ല, പൊന്നാനി അഡീഷനല്‍ തഹസില്‍ദാര്‍ സത്യന്‍, വട്ടംകുളം വില്ളേജ് ഓഫിസര്‍ എ. നൗഷാദ് എന്നിവര്‍ പങ്കെടുത്തു.

Tags:    
News Summary - sruthi sobana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.