കെ.എം. ബഷീറിന്റെ കൊലപാതകം: ശ്രീറാം വെങ്കിട്ടരാമന്‍ ഡിസംബര്‍ 11ന് ഹാജരാകണമെന്ന് വിചാരണ കോടതി

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ സപ്ലൈകോ സി.എം.ഡി ശ്രീറാം വെങ്കിട്ടരാമന്‍ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് തിരുവനന്തപുരം ജില്ല സെഷന്‍സ് കോടതിയുടെ നിര്‍ദേശം. ഡിസംബര്‍ 11ന് നേരിട്ട് ഹാജരാകണം.

ബഷീർ കൊല്ലപ്പെട്ട കേസിൽ നരഹത്യ, തെളിവുനശിപ്പിക്കൽ കുറ്റങ്ങൾ പുനഃസ്ഥാപിച്ച ഹൈകോടതി വിധിക്കെതിരെ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമൻ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹരജി തള്ളിയിരുന്നു. നരഹത്യാക്കുറ്റം നിലനില്‍ക്കുമോയെന്ന്​ വിചാരണയിലാണ് തെളിയേണ്ടതെന്ന്​ വ്യക്തമാക്കിയാണ് സുപ്രീംകോടതി ഹരജി തള്ളിയത്.

ഇതോടെ, ശ്രീറാം വെങ്കിട്ടരാമന് നരഹത്യാക്കുറ്റത്തിന്​ വിചാരണ നേരിടേണ്ട സാഹചര്യമുണ്ടായി. 2019 ആഗസ്റ്റ് മൂന്നിന്​ പുലർച്ച ശ്രീറാം ഓടിച്ച വാഹനം ഇടിച്ചാണ് ബഷീർ കൊല്ലപ്പെട്ടത്. ശ്രീറാമിന്‍റെ വിടുതൽ ഹരജി പരിഗണിച്ച തിരുവനന്തപുരം അഡി. സെഷൻസ് കോടതി നരഹത്യ, തെളിവുനശിപ്പിക്കൽ കുറ്റങ്ങൾ ഒഴിവാക്കിയിരുന്നു. ഇതിനെതിരെ സർക്കാർ ഹൈകോടതിയെ സമീപിച്ചു.

ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാക്കുറ്റം നിലനിൽക്കുമെന്ന് ഹൈകോടതി വിധിച്ചു. ഇതിനെതിരെ ശ്രീറാം സുപ്രീംകോടതിയിൽ നൽകിയ ഹരജി നേര​േത്ത തള്ളിയിരുന്നു​.

അപകടസമയത്ത് ശ്രീറാമിനൊപ്പമുണ്ടായിരുന്ന വഫയെ കേസിൽ നിന്ന് ഹൈകോടതി നേര​േത്ത ഒഴിവാക്കിയിരുന്നു. 

Tags:    
News Summary - Sriram Venkataraman will appear before the trial court on December 11

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.