തിരുവനന്തപുരം: ദേശീയപാത വികസനം തടസ്സപ്പെടുത്താൻ കേന്ദ്രമന്ത്രിക്ക് കത്തയച്ചെ ന്ന നിലയിൽ തന്നെ വ്യക്തിഹത്യ നടത്തുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരന് പിള്ള. താന്‍ സാഡിസ്റ്റല്ലെന്നും ഹ്യൂമനിസ്റ്റാണെന്നും അദ്ദേഹം വാർത്തസമ് മേളനത്തിൽ പറഞ്ഞു. പ്രളയത്തിൽപെട്ട് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരുടെ ഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തിൽ മനുഷ്യത്വപരമായ സമീപനമാണ് താൻ കൈക്കൊണ്ടത്. ആ നിലപാടിൽ ഉറച്ചുനിൽക്കുകയുമാണെന്ന് പിള്ള പറഞ്ഞു.
ദേശീയപാത വികസനത്തിന് തടസ്സം എന്താണെന്ന് ഹൈവേ അതോറിറ്റി അഡ്മിനിസ്ട്രേറ്റീവിനോട് സര്‍ക്കാർ അന്വേഷിക്കണമായിരുന്നു. സര്‍വകക്ഷിയോഗത്തില്‍ മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രി കവറിലിട്ട് തിരിച്ചുനൽകിയ കത്തില്‍ എന്താണെന്ന് സംസ്ഥാന സര്‍ക്കാര്‍ പുറത്തുപറയണം. നിയമാനുസൃതം പരിഗണിക്കാവുന്നതാണെങ്കിൽ പരിഗണിക്കണമെന്നാണ് താന്‍ കത്തില്‍ പറഞ്ഞിട്ടുള്ളത്. സി.പി.എമ്മുകാരടക്കം എല്ലാ പാര്‍ട്ടിയിലുള്ളവരും ഉൾപ്പെട്ട ആക്ഷൻ കൗൺസിലിനുവേണ്ടിയാണ് കത്തയച്ചത്.
ദേശീയപാത വികസനത്തിന് ബി.ജെ.പിയും താനും ഒരവസരത്തിലും എതിരു നിന്നിട്ടില്ല. മറ്റെന്തോ ലക്ഷ്യം വെച്ചാണ് മുഖ്യമന്ത്രിയുടെ വിദേശയാത്ര. തന്നെ ഭരണകൂടം നിരന്തരം വേട്ടയാടുകയാണെന്നും കള്ളക്കേസിൽ കുടുക്കുകയാണെന്നും പിള്ള പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.