കൊച്ചി: ശ്രീലങ്കൻ കമ്പനിക്ക് 78 ലക്ഷത്തോളം രൂപ കുടിശ്ശിക നൽകാനുണ്ടെന്ന ഹരജിയിൽ ക പ്പൽ പിടിച്ചെടുക്കാൻ ഹൈകോടതി ഉത്തരവ്. ഇന്ത്യൻ കപ്പലായ എം.ടി. ഹൻസ പ്രേം 78.08 ലക്ഷം രൂപ നൽകാനുണ്ടെന്ന് ചൂണ്ടിക്കാട്ടി കൊളംബോ ഡോക്യാർഡ് പി.എൽ.സി കമ്പനി നൽകിയ ഹരജിയിലാണ് ജസ്റ്റിസ് സതീഷ് നൈനാെൻറ ഇടക്കാല ഉത്തരവ്.
കേരള തീരദേശ പൊലീസ് കപ്പൽ അറസ്റ്റ് ചെയ്യണമെന്നും ആവശ്യമെങ്കിൽ മെർക്കൈൻറൽ മറൈൻ വകുപ്പിെൻറയും തീരസംരക്ഷണ സേനയുടേയും സഹായം തേടാമെന്നും കോടതി വ്യക്തമാക്കി.
ഉടമകേളാ മാസ്റ്ററോ കുടിശ്ശിക തുക ഹൈകോടതിയിൽ കെട്ടിവെക്കുന്നതുവരെ കൊച്ചി തുറമുഖ പരിധിയിൽ സമുദ്രാതിർത്തിയിലുള്ള കപ്പൽ പിടിച്ചുവെക്കാൻ കൊച്ചിൻ പോർട്ട് ഡെപ്യൂട്ടി കൺസർവേറ്റർക്ക് നിർദേശം നൽകണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.