കൊച്ചി: വരാപ്പുഴയിൽ പൊലീസ് കസ്റ്റഡിയിൽ ശ്രീജിത്ത് മരിച്ച സംഭവത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്ന് ഭാര്യ അഖില. നഷ്ടപ്പെട്ട ആളെ തിരിച്ചുതരാൻ ആർക്കും കഴിയില്ല. നിരപരാധിയെ പിടിച്ചുകൊണ്ടുപോയി മർദിച്ചുകൊല്ലുകയാണ് ചെയ്തത്. അതുകൊണ്ടുതന്നെ ഉത്തരവാദികളെ മുഴുവൻ അറസ്റ്റ് ചെയ്യണമെന്നും അഖില ആവശ്യപ്പെട്ടു. മുൻ റൂറൽ എസ്.പിക്ക് കീഴിലെ മൂന്നുപൊലീസുകാരാണ് ശ്രീജിത്തിനെ വീട്ടിൽനിന്ന് പിടിച്ചുകൊണ്ടുപോയത്. എസ്.പിക്കും മുഖ്യപങ്കുള്ളതിനാൽ അദ്ദേഹത്തെയും അറസ്റ്റ് ചെയ്യണം. ഇതുവരെ അദ്ദേഹത്തെ വേണ്ടരീതിയിൽ ചോദ്യം ചെയ്തിട്ടില്ലെന്നാണ് അറിഞ്ഞതെന്നും അഖില പറഞ്ഞു.
അതേസമയം, ദേവസ്വംപാടത്ത് വാസുദേവെൻറ വീടാക്രമിച്ച കേസിൽ കഴിഞ്ഞദിവസം കോടതിയിൽ കീഴടങ്ങിയവർ യഥാർഥ പ്രതികൾതന്നെയാണെന്ന് മകൻ വിനീഷ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. വീട്ടിൽ കയറി പിതാവിനെയും തന്നെയും ആക്രമിച്ച സംഘത്തിൽ ഇവർ ഉണ്ടായിരുന്നു. പ്രതികളിലൊരാളായ വിഞ്ജുവിനെ പിടികൂടിയിട്ടില്ല. പൊലീസ് നല്ല രീതിയിൽ അന്വേഷിക്കുന്നുണ്ടെന്നാണ് തെൻറ വിശ്വാസമെന്നും വിനീഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.