Posted On
date_range Updated On
date_range ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം: വരാപ്പുഴ എസ്.ഐ പ്രതിയായേക്കും
കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്‍റെ കസ്റ്റഡിമരണത്തിൽ വരാപ്പുഴ എസ്.ഐ ദീപക് പ്രതിയായേക്കും. എസ്.ഐ ദീപക്കിനും നാല് പൊലീസുകാർക്കും എതിരെ അന്വേഷണ സംഘം നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത കളമശ്ശേരി എ.ആർ ക്യാമ്പിലെ പൊലീസുകാരായ ജിതിൻ രാജ്, സന്തോഷ്കുമാർ, സുമേഷ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഇതിന് പുറമെയാണ് നാല് പൊലീസുകാർക്കെതിരെയുള്ള നടപടി. ശ്രീജിത്തിന് കസ്റ്റഡിയിൽ മർദനമേറ്റതായും ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.
ഐ.ജി ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റഡിമരണത്തെക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.