കൊച്ചി: വരാപ്പുഴയിൽ ശ്രീജിത്ത് പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ച റിമാൻഡ് അപേക്ഷയിൽ റൂറൽ എസ്.പിയായിരുന്ന എ.വി. ജോർജിനെതിരെ പരാമർശം. അറസ്റ്റിലായ സി.െഎ ക്രിസ്പിൻ സാമിനെ കോടതിയിൽ ഹാജരാക്കിയപ്പോൾ സമർപ്പിച്ച റിപ്പോർട്ടിലാണ് എസ്.പിക്കെതിരെ അന്വേഷണ സംഘത്തിെൻറ പരാമർശം. വാസുദേവെൻറ വീടാക്രമണവുമായി ബന്ധപ്പെട്ട് റൂറൽ ജില്ല പൊലീസ് മേധാവിയുടെ നിർദേശ പ്രകാരമാണ് സി.ഐ ക്രിസ്പിൻ സാം സംഭവസ്ഥലം സന്ദർശിച്ചതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഏപ്രിൽ ആറിന് രജിസ്റ്റർ ചെയ്ത 312/2018 നമ്പർ കേസുമായി ബന്ധപ്പെട്ടാണ് റൂറൽ എസ്.പി നിർദേശം നൽകിയത്. േദവസ്വംപാടത്ത് എത്തിയ ക്രിസ്പിൻ സാം മറ്റ് പൊലീസുകാർക്ക് ക്രമസമാധാന പാലനത്തിന് നിർേദശം നൽകി.
ഏപ്രിൽ ആറിന് വാസുദേവെൻറ വീട് ആക്രമിക്കപ്പെട്ടതിനെ തുടർന്ന് ഉച്ചക്ക് 12.30 ഓടെ പ്രതികളെന്ന് ആരോപിക്കപ്പെട്ട ശരത്, ഗോപൻ എന്നിവരെ വരാപ്പുഴ എ.എസ്.ഐ സുധീർ,സി.പി.ഒ സുനിൽകുമാർ എന്നിവർ കസ്റ്റഡിയിലെടുത്ത് വരാപ്പുഴ സ്റ്റേഷനിൽ എത്തിച്ചു. മറ്റു പ്രതികളെന്ന് സംശയിക്കപ്പെട്ട എസ്.ജി. വിനു, സുധി, എം.എസ്. വിനു, സജിത്, ശ്രീജിത്, നിതിൻ എന്നിവരെ ആർ.ടി.എഫ് അംഗങ്ങൾ കസ്റ്റഡിയിലെടുത്ത് സി.ഐ ക്രിസ്പിൻ സാമിെൻറ അറിവോടും സമ്മതത്തോടും കൂടി രാത്രി 11ന് മുമ്പ് വരാപ്പുഴ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് ലോക്കപ്പിൽ അന്യായമായി തടങ്കലിൽ വെക്കുകയായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
അറസ്റ്റ് മെമ്മോ, കസ്റ്റഡി മെമ്മോ, റിമാൻഡ് റിപ്പോർട്ട് എന്നിവ തയാറാക്കിയും കേസിലെ ഒന്നു മുതൽ മൂന്നുവരെ പ്രതികൾ ക്രിസ്പിൻ സാമിെൻറ അറിവോടും സമ്മതത്തോടും കൂടി ഏപ്രിൽ ആറിന് രാത്രി 10.30 ഓടെ കസ്റ്റഡിയിൽ എടുത്ത്് വരാപ്പുഴ പൊലീസ് സ്റ്റേഷൻ ലോക്കപ്പിൽ അന്യായമായി തടങ്കലിൽ വെച്ചു. ഇത് ഐ.പി.സി 342, 218 വകുപ്പുകൾ പ്രകാരമുള്ള കുറ്റകൃത്യമാണ്. കേസിൽ ക്രിസ്പിൻ സാം രേഖകൾ തെറ്റായി കെട്ടിച്ചമച്ചതിനെക്കുറിച്ചും പരാമർശിച്ചിട്ടുണ്ട്.
വീടാക്രമണ കേസിലെ എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയ ഏഴു പ്രതികൾക്ക് പുറമേ മരിച്ച ശ്രീജിത് ഉൾപ്പെടെ മറ്റ് ഏഴു പ്രതികളെക്കൂടി ഉൾപ്പെടുത്തിക്കൊണ്ട് സി.ഐ ക്രിസ്പിൻ സാം നോർത്ത് പറവൂർ ജൂഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി-മൂന്ന് മുമ്പാകെ ഏപ്രിൽ ഏഴിന് റിപ്പോർട്ട് സമർപ്പിച്ചു. ആറിന് രാത്രി 11 മുതൽ പൊലീസ് സ്റ്റേഷൻ ലോക്കപ്പിൽ സൂക്ഷിച്ച ശ്രീജിത്തിനും മറ്റും പരിക്ക് സംഭവിക്കാൻ സാധ്യതയുണ്ടെന്നുള്ള അറിവോടെ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട ഒമ്പതു പ്രതികളെ കോടതിയിൽ ഹാജരാക്കാൻ ഏപ്രിൽ എട്ടിന് തയാറാക്കിയ റിമാൻഡ് റിപ്പോർട്ടിലും കസ്റ്റഡി മെമ്മോയിലും ശ്രീജിത്തിനെ ഏഴിന് 9.15 ന് അറസ്റ്റു ചെയ്തതായും അറസ്റ്റ് മെമ്മോയിൽ അറസ്റ്റ് ചെയ്ത സ്ഥലം കാവിനടുത്ത് ദേവസ്വംപാടം എന്നും അഞ്ചാം പ്രതിയായ ക്രിസ്പിൻ സാം തെറ്റായി രേഖപ്പെടുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.