കൊച്ചി: വരാപ്പുഴയിലെ വാസുദേവെൻറ വീടാക്രമണക്കേസില്‍ ശ്രീജിത്തിനെ കുടുക്കിയത് സി.പി.എമ്മാണെന്ന് അമ്മ ശ്യാമള. സി.പി.എം പ്രാദേശിക നേതാക്കളുടെ നേതൃത്വത്തിൽ ഇതിന് ഗൂഡാലോന നടന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് ശ്യാമളയും ശ്രീജിത്തിെൻറ സഹോദരൻ രഞ്ജിത്തും പറഞ്ഞു. ദേവസ്വംപാടത്തെ രാഷ്ട്രീയ ഗൂഡാലോചനകളുടെ ഭാഗമായാണ് ശ്രീജിത്തിനെ പൊലീസ് പിടികൂടിയത്. സി.പി.എം പ്രാദേശിക നേതാവും മുൻ വാർഡ് മെമ്പറുമായ പ്രിയ ഭരതെൻറ വീട്ടിലായിരുന്നു ഗൂഡാലോചന. ഇവരുടെ നേതൃത്വത്തിൽ വാസുേദവെൻറ വീടാക്രമണക്കേസിൽ പിടിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കുകയായിരുന്നുവെന്നും ശ്യാമള പറഞ്ഞു.
വലിയ രാഷ്ട്രീയ സ്വാധീനമാണ് കേസിലുണ്ടായത്. സി.പി.എം പ്രദേശിക നേതാക്കളായ സന്ദീപ്, തോമസ്, ഡെന്നി എന്നിവരും ഗൂഡാലോചനയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇതിന് തങ്ങൾക്ക് തെളിവ് ലഭിച്ചിട്ടുെണ്ടന്നും രഞ്ജിത്ത് പറഞ്ഞു. ദേവസ്വംപാടത്തെ ഏതാനും യുവാക്കളെ ഒതുക്കുന്നതിെൻറ ഭാഗമായിട്ടാകാം സി.പി.എം പ്രാദേശിക നേതൃത്വത്തിെൻറ ഇടപെടലെന്നാണ് കരുതുന്നത്. പരമേശ്വരൻ എന്നയാൾ വീടാക്രമണക്കേസിൽ പൊലീസിന് മൊഴി നൽകിയതും ഇവരുടെ ഇടപെടൽ മൂലമാണ്. ശ്രീജിത്തിെൻറ മരണമുണ്ടായതോടെ പലരും ഒളിവിൽ പോയെന്നും രഞ്ജിത്ത് പറഞ്ഞു.
ഏപ്രില്‍ ആറിനാണ് വാസുദേവെൻറ വീട് ആക്രമിക്കപ്പെട്ടത്. തുടർന്നാണ് വാസുദേവന്‍ ആത്മഹത്യ ചെയ്തത്. വാസുദേവെൻറ മരണമറിഞ്ഞ് സി.പി.എം പ്രാദേശിക നേതാക്കള്‍ പ്രിയയുടെ വീട്ടില്‍ ഒത്തുകൂടി ഗൂഡാലോചന നടത്തിയെന്നാണ് ഇരുവരും ആരോപിക്കുന്നത്. അതേസമയം, അന്നേ ദിവസം വീട്ടില്‍ യോഗം ചേര്‍ന്നെന്നും സി.പി.എം ഏരിയ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തെന്നും പ്രിയ ഭരതന്‍ വെളിപ്പെടുത്തി. എന്നാല്‍, യോഗത്തില്‍ എന്താണ് ചര്‍ച്ച ചെയ്തതെന്ന് അറിയില്ലെന്നും അവര്‍ പറഞ്ഞു.
സസ്പന്‍ഷനിലായ റൂറല്‍ എസ്.പി എ.വി. ജോര്‍ജിനെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി കഠിനമായ ശിക്ഷ നല്‍കണമെന്ന്് ശ്യാമള ആവശ്യപ്പെട്ടു. എങ്കില്‍ മാത്രമേ മകെൻറ ആത്മാവിന് ശാന്തി ലഭിക്കൂ. അത്രയും വേദന അനുഭവിച്ചതിനുശേഷമാണ് ശ്രീജിത്ത് മരിച്ചതെന്നും ശ്യാമള കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.