മുഖ്യമന്ത്രിക്ക്​ വിദേശസഹായം കിട്ടിയില്ല; മന്ത്രിമാരെ തടഞ്ഞ നടപടി അഭിനന്ദനീയം- ശ്രീധരൻപിള്ള

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസഫണ്ടിലേക്ക്​ ധനസഹായം തേടി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വിദേശസന്ദർശന ത്തെ പരിഹസിച്ച്​ ബി.​െജ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള. വിദേശ സന്ദർശനത്തിലൂടെ എത്ര സഹായം കിട്ടിയെന്ന ് ഇതുവരെ സര്‍ക്കാര്‍ വെളിപ്പെടുത്തിയിട്ടില്ല. സർക്കാർ അക്കാര്യത്തിൽ മൗനം പാലിക്കാൻ നിർബന്ധിതരായിരിക്കുന്നത്​ യാത്ര പരാജയമായത്​ കൊണ്ടാണെന്നും മുഖ്യമന്ത്രിക്ക്​ ഒന്നും കിട്ടിയിട്ടില്ലെന്നും ശ്രീധരൻപിള്ള പറഞ്ഞു.

പ്രളയ ദുരിതാശ്വാസത്തിന് സഹായം തേടി മന്ത്രിമാര്‍ വിദേശയാത്ര നടത്താനൊരുങ്ങിയതിനെ കേന്ദ്ര സർക്കാർ തടഞ്ഞ നിലപാട് ശരിയെന്ന് തെളിഞ്ഞു. മന്ത്രിമാർക്ക്​ ഉല്ലാസയാത്ര നടത്താൻ, പണത്തിന്​ വേണ്ടി രാജ്യത്തി​​െൻറ അഭിമാനം പണയം വെച്ച്​ വിദേശയാത്ര നടത്താൻ അനുവദിക്കാതിരുന്ന കേന്ദ്രസർക്കാറിനെ അഭിനന്ദിക്കണമെന്നും ശ്രീധരൻ പിള്ള തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു

കേന്ദ്രസര്‍ക്കാരിനോട് പരമാവധി ആവശ്യപ്പെട്ടത് 3000 കോടിയായിരുന്നു. എന്നാൽ നാലായിരം കോടിയോളം രൂപയാണ്​ കേന്ദ്രം അനുവദിച്ചത്​. പക്ഷെ ഇതൊന്നും ഫലപ്രദമായി ചെലവഴിക്കാതെ ദുരുപയോഗം ചെയ്യുകയോ കെടുകാര്യസ്ഥത കൊണ്ട് ഇല്ലാതാകുകയോ ചെയ്​തുവെന്നും അര്‍ഹതപ്പെട്ടത് കിട്ടാതാക്കിയ നാടാണ് കേരളമെന്നും ശ്രീധരന്‍പിള്ള കുറ്റപ്പെടുത്തി.

പ്രളയ ദുരിതാശ്വാസത്തിന് സഹായം തേടി മുഖ്യമന്ത്രി നടത്തിയ വിദേശ യാത്രയിലൂടെ സഹായമൊന്നും കിട്ടിയില്ലെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിയമസഭയിൽ വിശദമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ ഗൾഫ് യാത്രക്കായി 3,72,000 രൂപ ചെലവായെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷ എം.എല്‍.എമാര്‍ നിയമസഭയില്‍ ചോദിച്ച ചോദ്യത്തിന് നാലു മാസത്തിന് ശേഷമാണ് സര്‍ക്കാര്‍ മറുപടി നല്‍കിയത്.

Tags:    
News Summary - Sreedharan Pillai slams Minister's foreign visit for flood relief - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.