എം.കെ. രാഘവൻ വക്കീൽ പുരസ്കാരം കെ. സുധാകരൻ എം.പിക്ക് നൽകി മുസ്ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ സംസാരിക്കുന്നു
കൊച്ചി: ഭാരതത്തിന്‍റെ ബഹുസ്വരതയും മതേതരത്വവും നിലനിർത്തുന്നതിൽ ശ്രീനാരായണ സന്ദേശങ്ങൾക്ക് വലിയ പങ്കാണുള്ളതെന്ന് ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ.
എം.കെ. രാഘവൻ വക്കീൽ പുരസ്കാരം കെ. സുധാകരൻ എം.പിക്ക് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥാനാർഥികളെ നിശ്ചയിക്കുമ്പോൾ സാമൂഹ്യനീതി വിസ്മരിക്കരുതെന്നും എല്ലാ സമുദായങ്ങൾക്കും അർഹമായ പങ്കാളിത്തം ഉറപ്പുവരുത്താൻ പാർട്ടികൾ സന്നദ്ധമാകണമെന്നും അനുഗ്രഹപ്രഭാഷണം നടത്തിയ ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. സമ്മേളനത്തിൽ ശ്രീനാരായണ സേവാ സംഘം പ്രസിഡന്റ് അഡ്വ. എൻ.ഡി. പ്രേമചന്ദ്രൻ അധ്യക്ഷത വഹിച്ചു.
എൻ.എം. പിയേഴ്‌സൺ ആമുഖ പ്രസംഗം നടത്തി. സ്വാമി ധർമ ചൈതന്യ, ഹൈബി ഈഡൻ. എം.പി, ടി.ജെ. വിനോദ് എം.എൽ.എ, മാതൃഭൂമി പ്രിന്റിങ് ആന്‍റ് പബ്ലിഷിങ് കമ്പനി വൈസ് പ്രസിഡന്റ് പി.വി. മിനി, എം.വി. ബെന്നി, സംഘം സെക്രട്ടറി പി.പി. രാജൻ, ട്രഷറർ എൻ. സുഗതൻ എന്നിവർ പ്രസംഗിച്ചു. കെ. സുധാകരൻ. എം.പി. മറുപടി പ്രസംഗം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.