സ്​പ്രിംഗ്ലർ: കരാർ വിവരങ്ങൾ പുറത്തുവിട്ട്​ സർക്കാർ

തിരുവനന്തപുരം: കോവിഡുമായി ബന്ധപ്പെട്ട വിവരശേഖരണം സംബന്ധിച്ച വിവാദങ്ങൾ തുടരുന്നതിടെ ഇതിനായി നിയോഗിച്ച സ് ​പ്രിംഗ്ലർ കമ്പനിയുമായുള്ള കരാറും അനുബന്ധ രേഖകളും സർക്കാർ പുറത്തുവിട്ടു. ഏ​പ്രിൽ രണ്ടിനാണ്​ മുൻകാല പ്രാബല്യ ത്തോടെ ഒപ്പിട്ടതെന്നും 2020 മാർച്ച്​ 25 മുതൽ കരാർ നിലവിൽ വന്നതായും ​േരഖകൾ വ്യക്​തമാക്കുന്നു. ഐ.ടി സെക്രട്ടറിക്ക്​ കമ്പനി അയച്ച കത്തുകളും പുറത്തുവിട്ടതിലുണ്ട്​. വിവരങ്ങൾ ദുരുപയോഗിക്കില്ലെന്ന്​ കമ്പനി ഉറപ്പ് നൽകിയതായും സർക്കാർ വിശദീകരിക്കുന്നു.

വിവരങ്ങളുടെ അവകാശം സർക്കാറിനാണെന്ന് കമ്പനി കത്തിലുണ്ട്​. സർക്കാരോ വ്യക്തിയോ ആവശ്യപ്പെട്ടാൽ വിവരം നീക്കും. വിവരങ്ങളുടെ മേല്‍ അന്തിമ തീരുമാനം പൗരനാണ്​. വിവരങ്ങളുടെ പകർപ്പ് സൂക്ഷിക്കാൻ കമ്പനിക്ക്​ അനുമതിയില്ല. ശേഖരിക്കുന്ന വിവരങ്ങള്‍ സര്‍ക്കാര്‍ അനുമതിയില്ലാതെ കൈമാറില്ലെന്ന ഉറപ്പാണ് കരാറി‍​െൻറ പ്രൈവസി പോളിസി ഭാഗത്തുള്ളത്. എന്നാല്‍, വിവര ചോര്‍ച്ച സംബന്ധിച്ച ആരോപണം ഉയർന്ന ശേഷം ഏപ്രില്‍ 11, 12 തീയതികളിലായി ലഭിച്ച അഫര്‍മേഷന്‍ ലെറ്ററിലൂടെയാണ് വിവരങ്ങള്‍ ചോരില്ലെന്ന ഉറപ്പ്​ ലഭിച്ചത്​.

വിവരങ്ങള്‍ സര്‍ക്കാറില്‍ നിക്ഷിപ്തമായിരിക്കുമെന്നും കരാര്‍ കഴിയുന്നതോടെ കമ്പനി പ്ലാറ്റ്ഫോമുകളില്‍നിന്ന് വിവരങ്ങള്‍ ഒഴിവാക്കുമെന്നും അഫര്‍മേഷന്‍ ലെറ്ററിലുണ്ട്. വിവരം ശേഖരിക്കുന്നത് സംബന്ധിച്ച നിയമപരമായ കാര്യങ്ങൾ കൈകാര്യം ചെ​േയ്യണ്ടത്​ സംസ്ഥാന സര്‍ക്കാറാണ്​. വിവരം ശേഖരിക്കുന്നത് ജനങ്ങളുടെ അനുമതിയോടെയാണെന്നും അത് ഉറപ്പുവരുത്തേണ്ടത് സര്‍ക്കാറാണെന്നും രേഖകളിൽ പറയുന്നു.

Tags:    
News Summary - sprinklr agreement details declared by government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.