തിരുവമ്പാടി (കോഴിക്കോട്): വനിത കായിക താരത്തിന്റെ നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന കേസിൽ പ്രമുഖ അത്ലറ്റിക്സ് പരിശീലകൻ അറസ്റ്റിൽ. പുല്ലൂരാംപാറ സ്വദേശിയും റിട്ട. കായികാധ്യാപകനുമായ ടോമി ചെറിയാനെയാണ് (58) തിരുവമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതി കായിക പരിശീലകനായ സ്പോർട്സ് അക്കാദമിയിൽ ചേരാൻ കായിക താരത്തെ നിർബന്ധിച്ചിരുന്നു. എന്നാൽ, ഇതിന് അവർ തയാറായില്ല. തുടർന്ന്, കായിക താരത്തിന്റെ നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നാണ് ആരോപണം. ഇയാളുടെ മൊബെൽ ഫോണിലുള്ള കായിക താരത്തിന്റെ നഗ്നചിത്രങ്ങൾ ചിലരെ കാണിച്ചതായും പറയുന്നു. താമരശ്ശേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി (രണ്ട്) പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.