Posted On
date_range Updated On
date_range കേരളത്തിൽ ട്രെയിനുകളുടെ വേഗം കൂടിയെന്ന് ഡിവിഷനൽ റെയിൽവേ മാനേജർ
തിരുവനന്തപുരം: റെയിൽവേ പദ്ധതികൾക്ക് കൂടുതൽ തുക ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത് ഡിവിഷനൽ റെയിൽവേ മാനേജർ മനീഷ് തപ്ൽയാൽ. ഡിവിഷന് കീഴിലെ വിവിധ സെക്ഷനുകളിൽ 90 കിലോമീറ്റർ മുതൽ 110 കിലോമീറ്റർ വരെ വേഗം വർധിപ്പിക്കാൻ കഴിഞ്ഞു.
അധികഭൂമിയേറ്റെടുക്കലില്ലാതെ വളവുകൾ നിവർത്തിയാണ് വേഗം വർധിപ്പിക്കുന്നത്. ഓട്ടോമാറ്റിക് സിഗ്നലിങ് സംവിധാനം പുരോഗമിക്കുകയാണ്. പുതിയ ട്രെയിനുകളൊന്നും റെയിൽവേ പ്രഖ്യാപിച്ചിട്ടില്ലെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.