കേടായ പല്ലിന് പകരം എടുത്തത് മറ്റോരു പല്ല്; നാദാപുരം താലൂക്ക് ആശുപത്രിയില്‍ ചികിത്സാ പിഴവ്, കുടുംബം പരാതി നൽകി

കോഴിക്കോട്: നാദാപുരം താലൂക്ക് ആശുപത്രിയില്‍ വീണ്ടും ചികിത്സാ പിഴവെന്ന് ആരോപണം. പതിനൊന്നുകാരനായ കുട്ടിയുടെ കേടായ പല്ലിന് പകരം മറ്റൊരു പല്ലാണ് ഡോക്ടര്‍ എടുത്തുമാറ്റിയതെന്ന് കുടുംബം പരാതിയിൽ പറയുന്നു. സംഭവത്തില്‍ നാദാപുരം പൊലീസില്‍ കുട്ടിയുടെ ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. പതിനൊന്നുകാരനും അമ്മയും കൂടിയാണ് പല്ല് എടുക്കാനായി ആശുപത്രിയിലെത്തിയത്. പരിശോധനക്ക് ശേഷം ഡോക്ടര്‍ ഒരു പല്ല് എടുത്തുമാറ്റുകയും വായില്‍ വെച്ചിരിക്കുന്ന പഞ്ഞി പിന്നീട് എടുത്തു കളഞ്ഞാല്‍ മതിയെന്ന് നിര്‍ദേശിക്കുകയും ചെയ്തു.

എന്നാല്‍, വീട്ടിലെത്തി പഞ്ഞി എടുത്തു കളഞ്ഞപ്പോഴാണ് കേടായ പല്ലിന് പകരം മറ്റൊരു പല്ലാണ് എടുത്തതെന്ന് ഇവര്‍ക്ക് മനസ്സിലായത്. തുടര്‍ന്ന് അമ്മ ആശുപത്രിയിലെത്തി ഡോക്ടറെ കണ്ട് വിവരം അന്വേഷിച്ചപ്പോള്‍ 'മറ്റേ പല്ലുകൂടി എടുത്തുതരാം' എന്ന മറുപടിയാണ് നല്‍കിയതെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ആശുപത്രി സൂപ്രണ്ടിനെക്കണ്ട് പരാതി അറിയിച്ചെങ്കിലും എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന നിലപാടാണ് സൂപ്രണ്ട് സ്വീകരിച്ചതെന്നും ആരോപണമുണ്ട്.

Tags:    
News Summary - Nadapuram Hospital Accused of Medical Negligence After Wrong Tooth Extraction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.