രാഷ്ട്രീയത്തിൽ ഇന്ന് കൂറ് പ്രഖ്യാപിക്കുന്നവര്‍ നാളെ ഒപ്പം കാണുന്നില്ലെന്ന് രമേശ് ചെന്നിത്തല

രാഷ്ട്രീയത്തിൽ ഇന്ന് കൂറു പ്രഖ്യാപിക്കുന്നവര്‍ നാളെ തിരിഞ്ഞു നോക്കുമ്പോള്‍ ഒപ്പം കാണാത്ത അവസ്ഥയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വളർത്തിക്കൊണ്ടുവന്ന പലരും നമ്മളെ കാണുമ്പോൾ മാറി നടക്കുന്ന അവസ്ഥയാണുള്ള​തെന്ന് ചെന്നിത്തല പറഞ്ഞു. ജി.കാര്‍ത്തികേയന്‍ അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു. താന്‍ ഉള്‍പ്പടെയുള്ളവര്‍ കോണ്‍ഗ്രസില്‍ ഉന്നയിച്ച തിരുത്തല്‍ വാദം ശരിയായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

തിരുത്തല്‍ വാദം വ്യക്തിവിരോധം കൊണ്ടായിരുന്നില്ല. തങ്ങളുയർത്തിപ്പിടിച്ചത് സത്യമാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നു. പാർട്ടിയുടെ നിലനിൽപ്പിനും ശാക്തീകരണത്തിനും മുന്നോട്ടുള്ള പ്രയാണത്തിനും അനിവാര്യമാണെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞതുകൊണ്ടാണ് പോരാടിയത്. അന്ന്, ഉയര്‍ത്തിയ ഏകകക്ഷി ഭരണം എന്ന മുദ്രാവാക്യവുമായി മുന്നോട്ടുപോയിരുന്നെങ്കില്‍ കേരളരാഷ്ട്രീയത്തില്‍ വലിയ മാറ്റമുണ്ടാക്കാമായിരുന്നു. കെപിസിസി അധ്യക്ഷനാകണം എന്നായിരുന്നു ജി.കാര്‍ത്തികേയന്‍റെ വലിയ ആഗ്രഹമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. 

Tags:    
News Summary - Speech by Ramesh Chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.