Posted On
date_range Updated On
date_range ആലുവ ശിവരാത്രിക്ക് പ്രത്യേക ട്രെയിൻ സർവിസ്; റെയിൽവേ സ്റ്റേഷനിൽ യാത്രികർക്കായി വിപുലമായ സൗകര്യങ്ങൾ
തൃശൂർ: ആലുവ മഹാശിവരാത്രി പ്രമാണിച്ച് 18ന് ആലുവയിലേക്ക് പ്രത്യേക ട്രെയിനുകൾ ഓടിക്കുകയും സ്റ്റോപ്പുകൾ അനുവദിക്കുകയും ചെയ്യുമെന്ന് റെയിൽവേ അറിയിച്ചു.
ശിവരാത്രി ചടങ്ങുകൾക്ക് പോകുന്നവരുടെ സൗകര്യാർഥം 16325 നിലമ്പൂർ-കോട്ടയം എക്പ്രസ് ഷൊർണൂർ മുതൽ ആലുവ വരെ സാധാരണയുള്ള സ്റ്റോപ്പുകൾക്ക് പുറമെ മുള്ളൂർക്കര, ഒല്ലൂർ, നെല്ലായി, കൊരട്ടി അങ്ങാടി എന്നിവിടങ്ങളിലും നിർത്തും. അന്നത്തെ 06461 ഷൊർണൂർ-തൃശൂർ പ്രത്യേക എക്സ്പ്രസ് ആലുവ വരെ ഓടും.
പിറ്റേന്നത്തെ 16609 തൃശൂർ-കണ്ണൂർ എക്സ്പ്രസ് ആലുവയിൽനിന്നു പുറപ്പെടും. ശിവരാത്രി ദിവസം ആലുവ റെയിൽവേ സ്റ്റേഷനിൽ യാത്രികർക്കായി വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നുണ്ട്. ഈ ആവശ്യങ്ങൾ ഉന്നയിച്ച് ടി.എൻ. പ്രതാപൻ എം.പി തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർക്ക് കത്ത് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.