ചെന്നൈ: ശബരിമല തീർഥാടനം, ക്രിസ്മസ് തിരക്കുകൾ കണക്കിലെടുത്ത് ദക്ഷിണ റെയിൽവേ ചെന്നൈ സെൻട്രൽ-കൊല്ലം റൂട്ടിൽ പ്രത്യേക െട്രയിനുകൾ പ്രഖ്യാപിച്ചു.
ചെന്നൈ സെൻട്രൽ-കൊല്ലം റൂട്ട്:
- നവംബർ 13 മുതൽ ജനുവരി 17 വരെ എല്ലാ തിങ്കളാഴ്ചകളിലും ബുധനാഴ്ചകളിലും ചെന്നൈ സെൻട്രലിൽനിന്ന് വൈകുന്നേരം 6.20ന് കൊല്ലത്തേക്ക് സ്പെഷൽ െഫയർ െട്രയിൻ (നമ്പർ 06041) പുറപ്പെടും.
- നവംബർ 17 മുതൽ ജനുവരി 19 വരെ എല്ലാ വെള്ളിയാഴ്ചകളിലും ചെന്നൈ സെൻട്രലിൽനിന്ന് രാത്രി 10.30ന് സുവിധ സ്പെഷൽ െട്രയിൻ ( 82635) കൊല്ലത്തേക്ക് പുറപ്പെടും.
കൊല്ലം-ചെന്നൈ സെൻട്രൽ റൂട്ട്:
- നവംബർ 14 മുതൽ ജനുവരി 18 വരെ എല്ലാ ചൊവ്വാഴ്ചകളിലും വ്യാഴാഴ്ചകളിലും കൊല്ലത്തുനിന്നു ഉച്ചകഴിഞ്ഞ് 4.15ന് ചെന്നൈ സെൻട്രലിലേക്ക് സ്പെഷൽ ഫെയർ െട്രയിൻ ( 06042) പുറപ്പെടും.
- ജനുവരി 16ന് ഉച്ചകഴിഞ്ഞ് 4.15ന് െകാല്ലത്തുനിന്ന് ചെന്നൈ സെൻട്രലിലേക്ക് സുവിധ സ്പെഷൽ െട്രയിൻ (82640) പുറപ്പെടും.
- നവംബർ 19 മുതൽ ഡിസംബർ 17 വരെയും ജനുവരി ഏഴു മുതൽ 21 വരെയും കൊല്ലത്തുനിന്ന് ഉച്ചകഴിഞ്ഞ് 3.15ന് സുവിധ സ്പെഷൽ െട്രയിൻ (82636) ചെന്നൈ സെൻട്രലിേലക്ക് പുറപ്പെടും.
- ഡിസംബർ 24 മുതൽ ഡിസംബർ 31 വരെയും ജനുവരി 14നും കൊല്ലത്തുനിന്ന് ഉച്ചകഴിഞ്ഞ് 3.15ന് സ്പെഷൽ ഫെയർ െട്രയിൻ ( 06044) ചെന്നൈ സെൻട്രലിലേക്ക് പുറപ്പെടും.
ടിക്കറ്റ് ബുക്കിങ് ഒക്േടാബർ 19ന് രാവിലെ എട്ട് മുതൽ സ്റ്റേഷനുകളിലും ഒാൺലൈനായും തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.