മാഹി കൊലപാതകം പ്രത്യേക സംഘം അന്വേഷിക്കും: പുതുച്ചേരി ഡി.ജി.പി

കണ്ണൂർ: മാഹിയിലെ കൊലപാതകം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്ന് പുതുച്ചേരി ഡി.ജി.പി സുനിൽ കുമാർ ഗൗതം. സീനിയർ പൊലീസ് സൂപ്രണ്ട്  അപൂർവ്വ ഗുപ്തയുടെ മേൽനോട്ടത്തിലായിരിക്കും അന്വേഷണം നടത്തുക.

മാഹി മേഖലയിലെ സാമുഹ്യ വിരുദ്ധ പ്രവർത്തനങ്ങളും രാഷ്ട്രീയ സംഘർഷങ്ങളും ഇല്ലാതാക്കും. കൊലപാതകങ്ങളെ തുടർന്ന് കേരള പൊലിസിന്‍റെ ഭാഗത്ത് നിന്ന് പുതുച്ചേരി പൊലീസിന് മികച്ച സഹകരണമാണ് ലഭിച്ചത്. മാഹി മേഖലയിൽ സമാധാനം കൊണ്ടുവരുന്നതിനായി കേരള പൊലീസുമായി യോജിച്ച് പ്രവർത്തിക്കുമെന്നും ഡി.ജി.പി സുനിൽ കുമാർ ഗൗതം പള്ളുരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു

Tags:    
News Summary - special squad will enquire mahe murder-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.