കൊല്ലം: എട്ട് വേദികളടക്കം ഒരുക്കങ്ങളെല്ലാം സജ്ജം. 21ാമത് സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിന് വെള്ളിയാഴ്ച തിരശ്ശീല ഉയരും. മൂന്ന് നാളുകൾ ആടിയും പാടിയും, നൃത്തംവെച്ചും കൊച്ചു കൂട്ടുകാർ പരിമിതികളെ മറികടന്ന് അരങ്ങുതകർക്കുേമ്പാൾ ദേശിംഗനാട് ഉത്സവമേളത്തിലമരും. ആദ്യമായാണ് സംസ്ഥാന സ്പെഷൽ സ്കൂൾ കലാമേളക്ക് കൊല്ലം ആതിഥ്യം വഹിക്കുന്നത്. മൂന്ന് ദിവസങ്ങളിൽ നടക്കുന്ന കലാമേളയിൽ 1800 വിദ്യാർഥികൾ പെങ്കടുക്കും.
കർമലറാണി ട്രെയിനിങ് കോളജാണ് മുഖ്യവേദി. കാഴ്ച, കേൾവി വെല്ലുവിളിയുള്ളവർ, മാനസിക വെല്ലുവിളിയുള്ളവർ എന്നീ വിഭാഗങ്ങളിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾ പ്രത്യേകം മത്സരിക്കും. ആദ്യദിവസം മോഹിനിയാട്ടം, നാടോടിനൃത്തം, സംഘനൃത്തം, ഒപ്പന, മോണോആക്ട്, സംഘഗാനം, ചിത്രരചന തുടങ്ങിയവയിലാണ് മത്സരം. മാനസിക വെല്ലുവിളി നേരിടുന്നവരെ ജില്ല തലത്തിൽ സ്ക്രീനിങ് നടത്തിയാണ് സംസ്ഥാന കലോത്സവത്തിൽ പെങ്കടുപ്പിക്കുന്നത്. കാഴ്ച, കേൾവി വൈകല്യമുള്ളവർ സ്കൂളുകളിൽനിന്ന് നേരിട്ടാണ് മത്സരത്തിനെത്തുന്നത്. ആഘോഷങ്ങൾ ഒഴിവാക്കി. ഉദ്ഘാടന-സമാപന സമ്മേളനങ്ങളുമുണ്ടാകില്ല. മേള ഞായറാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.