സ്പെഷല്‍ ഡ്രൈവ്: 14.6 കോടിയുടെ മയക്കുമരുന്ന് പിടിച്ചു

തിരുവനന്തപുരം: മയക്കുമരുന്നിനെതിരെ എക്സൈസ് നടത്തുന്ന സ്പെഷല്‍ എൻഫോഴ്സ്മെന്‍റ് ഡ്രൈവിന്‍റെ ഭാഗമായി വെള്ളിയാഴ്ചവരെ 1024 കേസുകളിലായി 1038 പ്രതികളെ അറസ്റ്റ് ചെയ്തതായി മന്ത്രി എം.ബി. രാജേഷ് അറിയിച്ചു.

14.6 കോടി രൂപയുടെ മയക്കുമരുന്നും കസ്റ്റഡിയിലെടുത്തു. 957.7 ഗ്രാം എം.ഡി.എം.എ, 1428 ഗ്രാം മെത്താംഫിറ്റമിൻ, 13.9 ഗ്രാം എൽ.എസ്.ഡി സ്റ്റാമ്പ്, 245.5 ഗ്രാം ഹാഷിഷ് ഓയില്‍, 187.6 ഗ്രാം നർകോട്ടിക് ഗുളികകള്‍, 16 ഇൻജക്ഷൻ ആംപ്യൂളുകള്‍ മുതലായവ പിടിച്ചെടുത്തു. 147.7 കിലോ കഞ്ചാവും 181 കഞ്ചാവ് ചെടിയും കസ്റ്റഡിയിലെടുത്തു. വരുംദിവസങ്ങളിലും ശക്തമായ നടപടി തുടരുമെന്നും മന്ത്രി അറിയിച്ചു.

Tags:    
News Summary - Special drive: Drugs worth 14.6 crore seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.