കോഴിക്കോട്: പാലക്കാട് തന്നെ ബ്രൂവറി തുടങ്ങുന്നതിന് പിന്നിൽ ചില പ്രത്യേക അജണ്ടകളുണ്ടെന്നും കെ.കെ.രമ എം.എൽ.എ. മയിലമ്മ ഇന്ന് ജീവിച്ചിരുന്നെങ്കിൽ സർക്കാറിന്‍റെ തീരുമാനത്തിനെതിരെ ഏറ്റവും ആദ്യം സമര രംഗത്തു വരിക മയിലമ്മയായിരിക്കും. ഇടതുപക്ഷമെന്ന മേലങ്കി അണിഞ്ഞു നടക്കുന്നവർ ഒരിക്കലും ബ്രൂവറിക്ക് അനുകൂലമായ തീരുമാനമെടുക്കരുതെന്ന് കെ. കെ. രമ ആവശ്യപ്പെട്ടു.
തിരൂർ മുനിസിപ്പൽ ചെയർപേഴ്സൺ എ.പി. നസീമക്ക് കെ.കെ.രമ മയിലമ്മ പുരസ്കാരം സമ്മാനിച്ചു. പി.വി. ചന്ദ്രൻ പ്രശസ്തിപത്രം കൈമാറി. മയിലമ്മ ഫൗണ്ടേഷൻ ചെയർമാൻ രാമദാസ് കതിരൂർ അധ്യക്ഷത വഹിച്ചു.
പാലക്കാട് ബ്രുവറി തുടങ്ങാനുള്ള നീക്കത്തിനെതിരെ നടക്കുന്ന സമരങ്ങൾക്ക് മയിലമ്മ ഫൗണ്ടേഷൻ എല്ലാ പിന്തുണയും നൽകുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു. മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ പി. അനിൽ, പരിസ്ഥിതി പ്രവർത്തക സുമ പ്രള്ളിപ്രം എന്നിവരെ ആദരിച്ചു. ഡോ. കായംകുളം യൂനുസ്, യു.കെ.കുമാരൻ , മാരിയപ്പൻ നീളിപ്പാറ ഡോ.കെ.മൊയ്തു, ആറുമുഖൻ പത്തിച്ചിറ, സൗമി മട്ടന്നൂർ, എം.കെ.ശശീന്ദ്രൻ, പള്ള്യൻ പ്രമോദ് സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.