Posted On
date_range Updated On
date_range ഷാജിയുടെ പ്രസ്താവന അനാവശ്യം -സ്പീക്കർ
തിരുവനന്തപുരം: നിയമസഭ സെക്രേട്ടറിയറ്റിനെയും തന്നെയും വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്ന കെ.എം. ഷാജിയുടെ പ്രതികരണം അനാവശ്യമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഷാജിയെ അയോഗ്യനാക്കിയ ഹൈകോടതി വിധിയുടെ സ്‌റ്റേ അവസാനിച്ചതിനാലാണ് അദ്ദേഹം അംഗമല്ലെന്ന് ബുള്ളറ്റിൻ ഇറക്കിയത്. അയോഗ്യത സുപ്രീംകോടതി സ്‌റ്റേ ചെയ്തപ്പോൾ അംഗത്വം പുനഃസ്ഥാപിക്കുകയും ചെയ്തു. ഇത് സാധാരണ നടപടിയാണ്.
നിയമത്തെക്കുറിച്ച് വ്യക്തമായ അറിവില്ലാതെയാണ് ഷാജി പറഞ്ഞതെങ്കിൽ യാഥാർഥ്യം മനസ്സിലാക്കാൻ ശ്രമിക്കണം. നിയമസഭയുടെ വിശ്വാസ്യതയെ മങ്ങലേൽപിക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്നും സ്പീക്കർ പറഞ്ഞു. താൻ എം.എൽ.എ അല്ലാതെയെന്ന ബുള്ളറ്റിൻ പുറപ്പെടുവിക്കാൻ സ്പീക്കർ അനാവശ്യ ധൃതികാട്ടിയെന്നും അത് രാഷ്ട്രീയക്കളിയാണെന്നും ഷാജി ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.