Posted On
date_range Updated On
date_range സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ അസി. പ്രൈവറ്റ് സെക്രട്ടറിക്ക് കസ്റ്റംസിന് മുന്നിൽ ഹാജരാകാൻ നിർദേശം
തിരുവനന്തപുരം: ഡോളർ കടത്ത് കേസ് അന്വേഷണത്തിെൻറ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകാൻ നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണെൻറ അസി. പ്രൈവറ്റ് സെക്രട്ടറിക്ക് കസ്റ്റംസ് നിർദേശം. ചൊവ്വാഴ്ച രാവിലെ 10ന് കൊച്ചിയിലെ കസ്റ്റംസ് ഒാഫിസിൽ ഹാജരാകാനാണ് അസി. പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
കേസിൽ സ്പീക്കറെ ചോദ്യം ചെയ്യാമെന്ന നിയമോപദേശം കസ്റ്റംസിനിന് ലഭിച്ചിട്ടുണ്ട്. അതിനിടെയാണ് പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യുന്നത്.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അസി. പ്രോേട്ടാകോൾ ഒാഫിസർ ഹരികൃഷ്ണനും ഇന്ന് േചാദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് നോട്ടീസ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.