Posted On
date_range Updated On
date_range സ്പീക്കർ എ.എൻ ഷംസീർ ഉപരാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡൽഹി: നിയമസഭ സ്പീക്കർ എ.എൻ ഷംസീർ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറുമായി ഔദ്യോഗിക വസതിയിൽ കൂടിക്കാഴ്ച നടത്തി. കേരള നിയമസഭ പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങിയിട്ട് മേയ് 22ന് 25 വർഷം പൂർത്തിയാകുകയാണ്. ഇതിന്റെ ആഘോഷോദ്ഘാടനത്തിന് ക്ഷണിക്കാനാണ് സ്പീക്കർ ഉപരാഷ്ട്രപതിയെ സന്ദർശിച്ചത്.
രജത ജൂബിലി ചടങ്ങിൽ പങ്കെടുക്കാമെന്ന് ഉപരാഷ്ട്രപതി ഉറപ്പ് നൽകിയതായി കൂടിക്കാഴ്ചക്ക് ശേഷം സ്പീക്കർ പറഞ്ഞു. കേരള നിയമസഭ മന്ദിരത്തിന്റെ ചിത്രം ആലേഖനം ചെയ്ത ഫലകമാണ് സ്പീക്കർ ഉപരാഷ്ട്രപതിക്ക് ഉപഹാരമായി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.