`കട്ടൻ ചായയും പരിപ്പുവടയും' പറയുന്നത് മാർക്‌സിസത്തെ കുറിച്ച് ധാരണയില്ലാത്തവർ-എ.എൻ. ഷംസീർ, ആർ.എസ്.എസ് ആക്രമണമാണ് മുഴുവൻ സമയ രാഷ്ട്രീയക്കാരനാക്കിയത്

മാർക്സിസത്തിന്റെ അടിസ്ഥാനകാര്യങ്ങളെക്കുറിച്ച് ഒരു ധാരണയുമില്ലാത്തവർ മാത്രമാണ് `കട്ടൻ ചായയും പരിപ്പുവടയും' പറയുന്നതെന്ന് സ്പീക്കർ എ.എൻ. ഷംസീർ. ദി ന്യൂ ഇന്ത്യൻഎക്സ്പ്രസുമായി നടത്തിയ അഭിമുഖത്തിൽ സി.പി.എം നേതാക്കൾക്ക് കട്ടൻ ചായയും പരിപ്പുവടയും മാത്രം മതിയെന്ന് ഇപ്പോഴും ചിലർ കരുതുന്നുണ്ടോ? എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ഷംസീർ.

പാർട്ടി നേതാക്കളുടെ കുടുംബത്തെ പ്രതിക്കൂട്ടിൽ നിർത്തു​ന്ന ശൈലിക്കെതിരെയും ഷംസീർ പ്രതികരിച്ചു. പാർട്ടി നേതാക്കളുടെ മക്കൾ രാഷ്ട്രീയത്തിൽ വന്നാൽ പറയും `മക്കൾ രാഷ്ട്രീയം', അവർ ബിസിനസിലേക്ക് തിരിഞ്ഞാൽ അത് മറ്റൊരു വിഷയമാകും. അവർ സന്യാസികളാകണോ? നിയമപരമായ ചട്ടക്കൂടിനുള്ളിൽ ബിസിനസ്സ് ചെയ്യുന്നതിൽ എന്താണ് തെറ്റെന്ന് ഷംസീർ ചോദിക്കുന്നു.

ഇടതുപക്ഷ അനുഭാവികളാണ് ത​െൻറ കുടുംബമെന്ന് ഷംസീർ പറയുന്നു. എന്നാൽ, മുഴുസമയ രാഷ്ട്രീയക്കാരനാകുന്നതിൽ അവർക്ക് താൽപര്യമില്ലായിരുന്നു. ഡോക്ടറാക്കണമെന്നായിരുന്നു ആഗ്രഹം. അതുകൊണ്ട് തന്നെ,കാമ്പസ് ജീവിതത്തിനപ്പുറം രാഷ്ട്രീയത്തിൽ തുടരാൻ പദ്ധതിയില്ലായിരുന്നുവെന്ന് ഷംസീർ പറഞ്ഞു. പക്ഷേ, കോളജിൽ പോകുമ്പോൾ ആർ.എസ്.എസുകാർ ആക്രമിച്ചു. ആദിവസമാണ് തീരുമാനം മാറ്റിയതെന്നും, പിന്നെ മുഴുവൻ സമയ രാഷ്ട്രീയക്കാരനായെന്നും ഷംസീർ പറഞ്ഞു.  

Tags:    
News Summary - Speaker AN Shamseer Interview

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.