കോഴിക്കോട് ഞെളിയൻ പറമ്പിലെ മാലിന്യസംസ്കരണം: സോണ്ടക്ക് കരാർ നീട്ടി നൽകി

കോഴിക്കോട്: ഞെളിയൻ പറമ്പിലെ മാലിന്യ സംസ്കരണത്തിനുള്ള കരാർ കാലാവധി സോണ്ടക്ക് നീട്ടി നൽകി. ഉപാധികളോടെയാണ് കരാർ നീട്ടിയത്. 30 ദിവസത്തിനുള്ളിൽ മാലിന്യ നീക്കം പൂർത്തിയാക്കണമെന്ന് വ്യവസ്ഥയുണ്ട്. അല്ലെങ്കിൽ കോർപപറേഷൻ നിശ്ചയിക്കുന്ന പിഴയടക്കേണ്ടി വരും.

മാലിന്യനീക്കത്തിലെ വീഴ്ചയെ തുടർന്ന് ഗ്രീൻ ട്രൈബ്യൂണൽ പോലുള്ളവ കോർപ്പറേഷന് പിഴ വിധിക്കുകയാണെങ്കിൽ അതിന്റെ ഉത്തരവാദിയും സോണ്ട കമ്പനിയായിരിക്കും. ഇത്തരം ഉപാധികളോടെയാണ് സോണ്ടക്ക് കരാർ പുതുക്കി നൽകിയിരിക്കുന്നത്.

അതേസമയം, വീണ്ടും സോണ്ടക്ക് കരാർ നൽകിയതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് യോഗത്തിൽ നിന്നും ഇറങ്ങിപോയി. സോണ്ടക്ക് കരാർ നീട്ടി നൽകരുതെന്നും അവരുമായുള്ള എല്ലാ കരാറും ഒഴിവാക്കണമെന്നുമായിരുന്നു യു.ഡി.എഫ് ആവശ്യം. ഇത്രകാലമായി ഒരു പ്രവർത്തിയും നടത്താത്ത സോണ്ട 30 ദിവസത്തിനുള്ളിൽ മാലിന്യ നീക്കം നടത്തുമോയെന്ന സംശയവും യു.ഡി.എഫ് ഉന്നയിച്ചിരുന്നു.

ക​രാ​ർ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തി​ന്റെ​യും ബ്ര​ഹ്മ​പു​ര​ത്തെ പ്ലാ​ന്റ് തീ​പി​ടി​ത്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സോ​ണ്ട​ക്കെ​തി​രെ​യു​യ​ർ​ന്ന വി​വാ​ദ​ത്തി​ന്റെ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​രാ​ർ വീ​ണ്ടും ന​ൽ​കു​ന്ന​ത് പ​രി​ശോ​ധി​ച്ച​ശേ​ഷ​മേ ഉ​ണ്ടാ​വൂ എ​ന്നാ​യി​രു​ന്നു മേ​യ​റ​ട​ക്ക​മു​ള്ള കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ പ​റ​ഞ്ഞ​ത്.

എ​ന്നാ​ൽ, സോ​ണ്ട ക​മ്പ​നി ബ​യോ​മൈ​നി​ങ് പു​ന​രാ​രം​ഭി​ച്ച​താ​യി ഡെ​പ്യൂ​ട്ടി മേ​യ​ർ സി.​പി. മു​സ​ഫ​ർ അ​ഹ​മ്മ​ദ് ബ​ജ​റ്റ് മ​റു​പ​ടി​പ്ര​സം​ഗ​ത്തി​ൽ പറഞ്ഞിരുന്നു.

Tags:    
News Summary - Sonta infratech contract extended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.