Posted On
date_range Updated On
date_range സോണിയ റായ്ബറേലിയിലും രാഹുൽ അമേഠിയിലും മത്സരിക്കും
ന്യൂഡൽഹി: കോൺഗ്രസ് മുൻഅധ്യക്ഷ സോണിയ ഗാന്ധി ലോക്സഭ തെരഞ്ഞെടുപ്പിൽ റായ്ബറേലിയിൽനിന്ന് വീണ്ടും മത്സരി ക്കും. പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി അമേത്തിയിൽ നിന്നുതന്നെ. പ്രിയങ്ക ഗാന്ധി മത്സരിക്കാൻ ഇടയില്ലെന്ന് സൂചന നൽകി ലോക്സഭ തെരഞ്ഞെടുപ്പിെൻറ ആദ്യപട്ടിക കോൺഗ്രസ് പുറത്തിറക്കി.
യു.പിയിലെയും ഗുജറാത്തിലെയും 15 മണ്ഡലങ്ങളിലെ സ്ഥാനാർഥികളാണ് ആദ്യ ലിസ്റ്റിൽ. ഗുജറാത്തിലെ നാലു സീറ്റിൽ മാത്രമാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.
യു.പിയിലെ സഹറൻപൂരിൽ ഇംറാൻ മസ്ഉൗദ് സ്ഥാനാർഥിയാവും. ഫാറൂഖാബാദിൽ മുൻമന്ത്രി സൽമാൻ ഖുർഷിദ്. അയോധ്യ ഉൾക്കൊള്ളുന്ന ഫൈസാബാദിൽ നിർമൽ ഖത്രി. സമാജ്വാദി പാർട്ടിയുടെ സ്വാധീനമേഖലയായ ഉന്നാവോയിൽ അന്നു ടാൻറൺ. ഗുജറാത്തിലെ ആനന്ദിൽ ഭരത്സിങ് സോളങ്കി സ്ഥാനാർഥിയാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.