മകന്‍ അമ്മയെ മദ്യലഹരിയിൽ ചവിട്ടിക്കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് തേക്കടയില്‍ മദ്യലഹരിയില്‍ മകന്‍ അമ്മയെ ചവിട്ടിക്കൊലപ്പെടുത്തി. നെടുമങ്ങാട് സ്വദേശി ഓമനയാണ് (75) മകന്റെ ചവിട്ടേറ്റ് കൊല്ലപ്പെട്ടത്.

മകന്‍ മണികണ്ഠനെ വട്ടപ്പാറ പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച വെളുപ്പിനായിരുന്നു സംഭവം. വട്ടപ്പാറയിലെ വീട്ടിലാണ് ഓമന താമസിക്കുന്നത് മദ്യലഹരിയിലാണ് മകന്‍ കൃത്യം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഓമനയുടെ എല്ലുകള്‍ പൊട്ടിയ നിലയിലായിരുന്നു. അമ്മയുമായുണ്ടായ വഴക്കിനിടയില്‍ പ്രകോപിതനായ ഇയാൾ ചവിട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

നാട്ടുകാര്‍ ഓമനയെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വീട്ടില്‍ സ്ഥിരം പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഓമനയുടെ ഏക മകനാണ് മണികണ്ഠന്‍.

Tags:    
News Summary - Son tramples mother to death in drunken state

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.