അജയകുമാർ

അമ്മയെ കുപ്പിച്ചില്ലുകൊണ്ട് മകൻ കഴുത്തറുത്ത് കൊന്നു; അരുംകൊല മദ്യ​ക്കുപ്പി വീണ് പൊട്ടിയത് ചോദ്യം ചെയ്തതിന് പിന്നാലെ

തിരുവനന്തപുരം: മദ്യക്കുപ്പി വീട്ടിലെ തറയിൽ വീണ് പൊട്ടിയത് ചോദ്യം ചെയ്ത വയോധികയായ അമ്മയെ മകൻ കഴുത്തറുത്ത് കൊന്നു. ​കല്ലിയൂർ സ്വദേശിനി വിജയകുമാരി (74) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകനും മുൻ കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥനുമായ അജയകുമാർ പിടിയിലായി. മുന്‍ സര്‍ക്കാര്‍ ജീവനക്കാരിയാണ് കൊല്ലപ്പെട്ട വിജയകുമാരി.

ബുധനാഴ്ച രാത്രി 11.45 ഓടെയാണ് സംഭവം. ഭാര്യയുമായി അകന്നതിന് ശേഷം നേമം പൊലീസ് സ്റ്റേഷൻ പരിധിയിൽ കല്ലിയൂർ മന്നം മെമ്മോറിയൽ റോഡിലെ വീട്ടിൽ അമ്മയോടൊപ്പമാണ് അജയകുമാര്‍ താമസിച്ചിരുന്നത്. രാത്രി വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെ മദ്യക്കുപ്പി നിലത്തുവീണ് പൊട്ടി. ഇതോടെ വീട്ടിലിരുന്ന് മദ്യപിക്കുന്നത് വിജയകുമാരി ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതനായ അജയകുമാര്‍ പൊട്ടിയ മദ്യക്കുപ്പിയുടെ ഭാഗമുപയോഗിച്ച് വിജയകുമാരിയുടെ കഴുത്തില്‍ കുത്തുകയായിരുന്നുവെന്നാണ് പോലീസില്‍ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം. സംഭവ സ്ഥലത്തുനിന്ന് തന്നെ വിജയകുമാരി മരിച്ചുവെന്നാണ് വിവരം.

നേമം പൊലീസ് സ്റ്റേഷൻ പരിധിയിൽ കല്ലിയൂർ മന്നം മെമ്മോറിയൽ റോഡിലായിരുന്നു സംഭവം. അജയകുമാര്‍ മദ്യപിച്ചുകൊണ്ടിരിക്കെ കുപ്പി നിലത്ത് വീണ് പൊട്ടി. ഇത് 74 വയസുള്ള അമ്മ ചോദ്യം ചെയ്തപ്പോഴാണ് കുപ്പിചില്ല് കൊണ്ട് കഴുത്തറത്തത് കൊലപ്പെടുത്തിയത്. നിലവില്‍ ഇയാൾ പൊലീസ് കസ്റ്റഡിയിലാണ്.  

Tags:    
News Summary - son kills mother thiruvananthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.