Posted On
date_range Updated On
date_range ചോദിച്ചിട്ടും പിതാവ് താക്കോൽ നൽകിയില്ല, മകൻ കാർ വീട്ടുമുറ്റത്തിട്ട് കത്തിച്ചു
കൊണ്ടോട്ടി: വീട്ടിലെ കാർ ഓടിക്കാൻ പിതാവ് താക്കോൽ നൽകാത്തതിന്‍റെ ദേഷ്യത്തിൽ മകൻ കാർ പെട്രോളൊഴിച്ച് കത്തിച്ചു. മലപ്പുറം കൊണ്ടോട്ടി നീറ്റാണിമ്മലിൽ ഇന്നലെ വൈകീട്ടായിരുന്നു സംഭവം.
പിതാവിന്‍റെ പരാതിയിൽ കൊണ്ടോട്ടി പൊലീസ് കേസെടുത്ത് 21കാരനായ ഡാനിഷ് മിൻഹാജിനെ അറസ്റ്റ് ചെയ്തു.
ലൈസൻസ് ഇല്ലാത്ത മകൻ കാറോടിക്കാൻ ചോദിച്ചും പിതാവ് സമ്മതിച്ചില്ല. ഇതോടെ 21കാരൻ തൊട്ടടുത്ത് നിർത്തിയിട്ട ബൈക്കിൽനിന്നും പെട്രോൾ ഊറ്റിയെടുത്ത് കാറിനുമേൽ ഒഴിച്ച് തീയിടുകയായിരുന്നു. വീടിന് മുന്നിൽ നിർത്തിയിട്ട കാറിനാണ് തീയിട്ടത്.
കാർ പൂർണമായും കത്തി നശിച്ചു. വീടിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.