വീട്ടിൽ ഭക്ഷണം ഉണ്ടാക്കിയില്ല, വയോധികയെ ക്രൂരമായി മർദിച്ച മകൻ അറസ്റ്റിൽ

കൊല്ലം: ആയൂരിൽ വയോധികക്ക് മകന്റെ ക്രൂരമർദനം. ആയൂർ തേവന്നൂർ സ്വദേശി ദേവകിക്ക് (68) ആണ് മർദനമേറ്റത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം.

മദ്യപിച്ചെത്തിയ മനോജ് വീട്ടിൽ ഭക്ഷണം വെക്കാത്തതിനെ ചൊല്ലി അമ്മയുമായി വാക്കുതർക്കമായി. ഇതിനിടെ വീടിന്റെ പിന്നിൽ നിന്ന് വിറകുകൊള്ളി എടുത്തുവന്ന മനോജ് മാതാവിനെ അതിക്രൂരമായി മർദിക്കുകയായിരുന്നു. ദേവകിയുടെ മുടിക്ക് പിടിച്ച് വലിച്ച് താഴെയിട്ട ശേഷം ചവിട്ടുകയും ചെയ്തു.

ബഹളം കേട്ട് അയൽവാസികൾ ഓടിയെത്തിയെങ്കിലും അക്രമാസക്തമായ മനോജ് ഇവരെ ഭയപ്പെടുത്തി പുറത്താക്കുകയായിരുന്നു. അയൽവാസികൾ പകർത്തിയ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് മനോജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സാരമായി പരിക്കേറ്റ ദേവകിയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.

Tags:    
News Summary - Son arrested for brutally beating elderly woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.