തിരുവനന്തപുരം: ഒരു കെ.പി.സി.സി ഭാരവാഹി കൂടി കോണ്‍ഗ്രസ് വിട്ടു. കെ.പി.സി.സി സെക്രട്ടറിയും സംസ്ഥാന കാര്‍ഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡൻറും യു.ഡി.എഫ് മുന്‍ ജില്ല ചെയര്‍മാനുമായിരുന്ന സോളമന്‍ അലക്‌സാണ് കോണ്‍ഗ്രസ് പ്രാഥമികാംഗത്വം രാജിെവച്ചത്. രാജിക്കത്ത് കെ.പി.സി.സി പ്രസിഡൻറ് അടക്കമുള്ള നേതാക്കള്‍ക്ക് അയച്ചുകൊടുത്തു. സി.പി.എമ്മില്‍ ചേരാനാണ് ഇദ്ദേഹവും തയാറെടുക്കുന്നത്.
വ്യാഴാഴ്ച കാര്‍ഷിക ഗ്രാമവികസന ബാങ്കിെൻറ ജനറല്‍ബോഡി യോഗം കഴിഞ്ഞശേഷമാണ് സോളമന്‍ രാജി പ്രഖ്യാപിച്ചത്. യോഗത്തിൽ ബാങ്കിെൻറ ബജറ്റ് അവതരിപ്പിച്ച അദ്ദേഹം തന്നെ ബജറ്റിനെതിരെ വോട്ടും ചെയ്തു. കേരള കോൺഗ്രസ് എം പ്രതിനിധികളും എതിരായി വോട്ട് ചെയ്തതോടെ യോഗത്തിൽ ബജറ്റ് പാസാക്കാനായില്ല. ഇതേത്തുടര്‍ന്ന് യോഗ ഹാളില്‍ വാക്കേറ്റവുമുണ്ടായി. ഇൗ സംഭവങ്ങൾക്ക് പിന്നാലെയാണ് താന്‍ കോണ്‍ഗ്രസില്‍നിന്ന് രാജിവെക്കുന്നതായി സോളമന്‍ അലക്‌സ് പ്രഖ്യാപിച്ചത്. വര്‍ഷങ്ങളായി കോണ്‍ഗ്രസ് ഭരിക്കുന്ന ബാങ്ക് ഇതോടെ അഡ്മിനിസ്‌ട്രേറ്റിവ് ഭരണത്തിലാകും.
ഗ്രൂപ് കളിയുടെ ഭാഗമായി നേതാക്കളെ അവഹേളിക്കുന്നതിനാലാണ് രാജിയെന്ന് സോളമന്‍ അലക്‌സ് വ്യക്തമാക്കി. മൂന്നുതവണ നിയമസഭ സ്ഥാനാര്‍ഥി പട്ടികയില്‍ വന്നെങ്കിലും ഒഴിവാക്കി. പാർട്ടിയിലെ 'എ' ഗ്രൂപ് ആണ് തന്നെ സ്ഥാനങ്ങളില്‍നിന്ന് മാറ്റിയത്. പുനഃസംഘടനയിലും അർഹമായ ഭാരവാഹിത്തം തന്നില്ല. തനിക്ക് നേരിടേണ്ടിവന്ന അനുഭവങ്ങളെക്കുറിച്ച് പിന്നീട് വിശദീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.