രാഹുൽ മാങ്കൂട്ടത്തിലിനെ പുലർച്ചെ തിരുവല്ലയിലെ ഹോട്ടലിൽ തെളിവെടുപ്പിനെത്തിച്ച് എസ്.ഐ.ടി

പത്തനംതിട്ട: ബലാത്സംഗക്കേസിൽ പൊലീസ് കസ്റ്റഡിയിൽ തുടരുന്ന രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പ് ആരംഭിച്ചു. പുലർച്ചെ ആറു മണിക്ക് തന്നെ എസ്.ഐ.ടി സംഘം തിരുവല്ലയിലെ സെവൻസ് ഹോട്ടലിൽ തെളിവെടുപ്പ് നടത്തി. ഇവിടെ വെച്ചാണ് യുവതിയെ പീഡിപ്പിച്ചു എന്ന് പരാതിയിൽ പറയുന്നത്.

പാലക്കാട് ഹോട്ടൽമുറിയിൽ നിന്ന് ലഭിച്ച രാഹുലിന്‍റെ മൊബൈൽ ഫോൺ ശാസ്ത്രീയ പരശോധനക്കയക്കും. പാലക്കാട് എത്തിച്ച് തെളിവെടുക്കുന്ന കാര്യം പിന്നീട് തീരുമാനിക്കും.

മൂന്ന് ദിവസത്തേക്കാണ് തിരുവല്ല മജിസ്ട്രേറ്റ് കോടതി രാഹുലിനെ കസ്റ്റഡിയിൽ വിട്ടത്.15ന് കസ്റ്റഡി കാലാവധി അവസാനിക്കും.മറ്റന്നാളാണ് രാഹുലിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

Tags:    
News Summary - SIT takes Rahul Mamkootathil to a hotel in Thiruvalla early in the morning to collect evidence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-01-14 02:23 GMT